Athlone-ൽ 250 പേർക്ക് ജോലി നൽകാൻ സോഫ്റ്റ്‌വെയർ കമ്പനിയായ Ericsson

Athlone-ല്‍ 250 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് സോഫ്റ്റ് വെയര്‍ കമ്പനിയായ Ericsson. Athlone-ലെ തങ്ങളുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (R&D) ക്യാംപസില്‍ അടുത്ത മൂന്ന് വര്‍ഷത്തിനിടെ 250 ഒഴിവുകള്‍ നികത്താനാണ് കമ്പനിയുടെ നീക്കം.

തങ്ങളുടെ ആഗോള 5G മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുന്ന cloud-native products നിര്‍മ്മിക്കുന്നതിനായാണ് Ericsson ജോലിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തുന്നത്. IDA Ireland വഴി സര്‍ക്കാരിന്റെ പിന്തുണയോടെ സൃഷ്ടിക്കപ്പെടുന്ന ജോലികളില്‍ cloud-native developers, data scientists, engineers, architects മുതലായ മേഖലകളിലാണ് ഒഴിവുകള്‍ ഉണ്ടാകുക. തുടക്കക്കാര്‍ക്കും ജോലി ലഭിക്കും.

കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം വളരെ വലിയ വാര്‍ത്തയാണെന്ന് ഉപപ്രധാനമന്ത്രിയും, വാണിജ്യ വകുപ്പ് മന്ത്രിയുമായ ലിയോ വരദ്കര്‍ പ്രതികരിച്ചു.

കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി Athlone-ല്‍ പ്രവര്‍ത്തിച്ചുവരികയാണ് ലോകപ്രശസ്ത ബ്രാന്‍ഡായ Ericsson. നിലവില്‍ 1,200 പേരാണ് Ericsson-ന്റെ OSS, Cloud RAN (Radio Access Network) എന്നിവ വികസിപ്പിക്കാനായി ഇവിടെ ജോലി ചെയ്യുന്നത്. ഇതിന് പുറമെ കമ്പനിയുടെ ഡബ്ലിന്‍ സെന്ററില്‍ 200 പേരും ജോലി ചെയ്യുന്നു.

ലോകത്തെ 40% മൊബൈലുകളിലും Ericsson നിര്‍മ്മിച്ച നെറ്റ് വര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: