നാല് കൗണ്ടികളിൽ CAB റെയ്ഡ്; ടെസ്‌ല കാർ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളും, ആഡംബര വാച്ചുകളും, പണവും കണ്ടുകെട്ടി

അയര്‍ലന്‍ഡിലെ നാല് കൗണ്ടികള്‍ കേന്ദ്രീകരിച്ച് Criminal Assets Bureau -യുടെ(CAB) വ്യാപക റെയ്ഡ്. Dublin, Kildare, Waterford, Laois എന്നീ കൗണ്ടികളിലായിരുന്നു ബുധനാഴ്ച രാവിലെയോടെ തിരച്ചില്‍ നടന്നത്. ഈ നാല് കൗണ്ടികളിലുമായി പതിനഞ്ചോളം ഇടങ്ങളില്‍ റെയ്ഡ് നടന്നു.
റെയ്ഡിന്റെ ഭാഗമായി ഒരു ടെസ്‍ല ഇലക്ട്രിക് കാര്‍, രണ്ട് BMW IX electric vehicles (221 Reg’s), രണ്ട് വിന്റേജ് കാറുകള്‍, 15000 യൂറോ, Rolex and Cartier ബ്രാന്റുകളിലുള്ള നിരവധി വാച്ചുകള്‍ എന്നിവ CAB കണ്ടുകെട്ടിയിട്ടുണ്ട്.

സെക്കന്റ് ഹാന്റ് കാറുകളുടെ കച്ചവടം വഴിയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു ഒരു ഈസ്റ്റേണ്‍ യൂറോപ്യന്‍ ഓര്‍ഗനൈസ്ഡ് ക്രൈം ഗ്രൂപ്പിനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഇന്ന് CAB റെയ്ഡ് നടത്തിയത്. രാജ്യത്തെ മറ്റ് സംഘടിത ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്ക് വാഹനം വിതരണം ചെയ്യുന്നതിലും ഈ സംഘത്തിന് പങ്കുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഇന്നലെ നടത്തിയ തിരച്ചിലില്‍ Dublin Armed Support Unit, the Eastern Regional Support Unit, the Stolen Motor Vehicle Investigation Unit, the Customs Dog Unit, Kildare Detective Unit, Portlaoise Detective Unit, Detectives attached to the Dublin Metropolitan Region എന്നിവരുടെ പിന്തുണയും CAB ക്ക് ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടത്തിയ തിരച്ചിലിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്നതെന്ന് Criminal Assets Bureau അറിയിച്ചു. അന്നത്തെ റെയ്ഡില്‍ Audi Q7, BMW X 5, Range Rover, Jaguar I-Pace, Tesla ഉള്‍പ്പെടെയുള്ള പതിനെട്ടോളം വാഹനങ്ങളായിരുന്നു പിടിച്ചെടുത്തത്.

Share this news

Leave a Reply

%d bloggers like this: