എമർജൻസി ഡിപ്പാർട്ട്മെന്റ് മാറ്റത്തിനെതിരെ Navan നിൽ വൻ പ്രതിഷേധം

Our Lady’s ഹോസ്പിറ്റലിന്റെ എമർജൻസി ഡിപ്പാർട്ട്‌മെന്റ് മാറ്റത്തിനെതിരെ Meath കൗണ്ടിയിലെ Navan നിൽ വൻ പ്രതിഷേധം നടന്നതായി റിപ്പോർട്ട്. ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിന് പകരം 24 മണിക്കൂർ medical assessment and injury unit യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരായാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

Drogheda, Connolly, the Mater and Mullingar എന്നിവിടങ്ങളിലെ എമർജൻസി ഡിപ്പാർട്ട്മെന്റുകളിൽ ഈയിടെയായി രോഗികളുടെ വലിയ തിരക്കാണനുഭവപ്പെടുന്നത്. ഈയവസരത്തിൽ ED മാറ്റുന്നതിന്റെ ആവശ്യകത മനസിലാവുന്നില്ലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത Aontú രാഷ്ടിയ പ്രസ്ഥാനത്തിന്റെ നേതാവ് Peadar Tóibín വിമർശിച്ചു.

ഈ വിഷയത്തിന്റെ ഗൗരവം HSE സീനിയർ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ആയിരങ്ങൾ Navan ന്റെ തെരുവിലിറങ്ങുന്നുവെന്നും ; രോഗികളുടെ തിരക്കേറിയ സമയത്ത് NAVAN നിലെ Accident and emergency department അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജീവനക്കാരുടെ ഇടയിൽ കോവിഡ് കേസുകൾ ഉയർന്നതിനെതുടർന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ Kerryയിൽ അടുത്തയാഴ്ചത്തേക്കുള്ള അപ്പോയിന്റ്‌മെന്റുകളും,ശസ്ത്രക്രിയകളും റദ്ദാക്കാക്കിയ സാഹചര്യത്തിലാണ് Navan നിലെ പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.

Share this news

Leave a Reply

%d bloggers like this: