seagullsനെ കൊണ്ട് പൊറുതിമുട്ടി North Dublin നഗരത്തിലെ നിവാസികൾ,
കുട്ടികളെയും പ്രായമായവരെയും seagulls അക്രമിക്കുന്നത് നിത്യസംഭവമാകുന്നു

ആയിരക്കണക്കിന് seagulls നോർത്ത് ഡബ്ലിൻ നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കുന്നതായി റിപ്പോർട്ട്.
ഇവിടങ്ങളിൽ ഭക്ഷണത്തിനായി seagulls കുട്ടികളെയും പ്രായമായവരെയും ആക്രമിക്കുന്നത് പതിവാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.

കടൽത്തീര നഗരമായ Balbriggan നിൽ അടുത്ത കാലത്തായി seagulls എണ്ണം വലിയ തോതിൽ വർദ്ധിച്ചെന്നും രാത്രിയിലെ ഇവയുടെ കൂട്ടക്കരച്ചിൽ കാരണം ആളുകൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

പക്ഷി കാഷ്ടം കാരണം വെള്ളം മലിനമായതിനാൽ പ്രദേശത്തെ ബീച്ചിൽ നീന്തരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, സംരക്ഷിത ഇനത്തിൽ പെട്ട ഈ പക്ഷികൾ കൂടുണ്ടാക്കുന്നതിനും പ്രജനനത്തിനുമായി നഗരത്തിലെ മിക്ക മേൽക്കൂരകളിലും തമ്പടിച്ചിട്ടുണ്ട്.

വന്യജീവി മന്ത്രി Malcolm Noonan,പാർപ്പിടം വകുപ്പ് മന്ത്രി Darragh O’Brien എന്നിവരോട് ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് സിൻ ഫെയിൻ ടിഡി Louise O’Reilly ആവശ്യപ്പെട്ടു.
പൊതുജനാരോഗ്യത്തിന്റെയും സുരക്ഷയുടെയും താൽപ്പര്യങ്ങൾ മുൻനിർത്തി seagulls ന്റെ നിയമപരമായ സംരക്ഷണം നീക്കം ചെയ്യാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായിതാൻ രണ്ട് മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെ അവർ അത് നിരസിക്കുകയാണ് ചെയ്യാറുള്ളതെന്നും അതിനാൽ ഓരോ വർഷവും seagulls ന്റെ എണ്ണം വലിയ തോതിൽ വർദ്ധിക്കുകയും ചെയ്തുവെന്നും O’Reilly വിമർശിച്ചു.

Share this news

Leave a Reply

%d bloggers like this: