ഒ.ഐ.സി.സി അയർലൻഡ് ലിമറിക് യൂണിറ്റ് മെംബർഷിപ് വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു

ഒ.ഐ.സി.സി അയര്‍ലന്‍ഡ് ലിമറിക് യൂണിറ്റിന്റെ മെംബര്‍ഷിപ്പ് വിതരണോദ്ഘാടനം പ്രസിഡന്റ് MM ലിങ്ക് വിന്‍സ്റ്റാറിന്റെ അദ്ധ്യക്ഷതയില്‍ ലിമറിക്കില്‍ വച്ച് കൂടിയ യോഗത്തില്‍ കേരളത്തിന്റെ ആരാധ്യനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

ജനറല്‍ സെക്രട്ടറി ഫ്രാങ്കോ മുളവരിയ്ക്കലിന്റെ ഈശ്വര പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ച യോഗത്തില്‍ ജിസ് ജോസഫ് ലിമറിക് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് P M ജോര്‍ജ്ജ് കുട്ടി പുന്നമട, കുരുവിള ജോര്‍ജ്ജ് , ചാള്‍സണ്‍ ചാക്കോ, ജോസ് കല്ലാനോട്, ജിസ്മോന്‍ ലിമറിക്, അലിന്‍ ജോസഫ് ലിമറിക്, ജീവന്‍ വേണുഗോപാല്‍, ഫെബിന്‍, ജിസ്, ജിയോ മാലോം, റോണ്‍സണ്‍, അന്‍ജു, ഫെബി, റെന്‍സണ്‍ വര്‍ഗീസ്, റിബു, അലിന്‍ ജോസഫ്, അന്‍ജു ബെന്നി, തുടങ്ങിയവര്‍ സംസാരിച്ചു. ഓ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപ്പിള്ള കുമ്പളത്ത് പരിപാടികള്‍ക്ക് ആശംസകള്‍ അറിയിച്ചു.

വാര്‍ത്ത: റോണി കുരിശിങ്കല്‍ പറമ്പില്‍

comments

Share this news

Leave a Reply

%d bloggers like this: