ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞന്തന്‍ നായര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. പ്രമേഹവും മറ്റ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെയും തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ചെറിയ പ്രായം മുതല്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കുഞ്ഞനന്തന്‍ നായരുടെ തുടക്കം കോണ്‍ഗ്രസിനൊപ്പമായിരുന്നുെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് മാറുകയായിരുന്നു. ബാംസംഘം സംഘടനയുടെ സ്ഥാപക സെക്രട്ടറി സ്ഥാനം വഹിച്ച അദ്ദേഹം ബോംബെയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായാം കുറഞ്ഞ പ്രതിനിധിയായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ സി.പി,ഐ,എം നൊപ്പം നിലകൊണ്ട അദ്ദേഹം ഇ.എം,എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ.എം.എ,സ് , കൃഷ്ണപിള്ള അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി മികച്ച ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ദീര്‍ഘകാലം വിദേശ രാജ്യങ്ങളിലിരുന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം.

പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തുകയും പ്രാദേശിക ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തെങ്കിലും, 2005 ല്‍ പാര്‍ട്ടി വിഭാഗീയതയെത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയുണ്ടായി. 2015 ലായിരുന്നു അദ്ദേഹം വീണ്ടും പാര്‍ട്ടിയുമായി അടുക്കുന്നത്.

comments

Share this news

Leave a Reply

%d bloggers like this: