സർക്കാരിന്റെ പ്രത്യേക പദ്ധതി വഴി റെഗുലറൈസേഷന് അപേക്ഷ നൽകിയത് 7840 undocumented migrants

അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ ‘Regularisation of Long Term Undocumented Migrant Scheme’ വഴി ‍രാജ്യത്ത് ലീഗല്‍ റെസിഡന്‍സിനായി അപേക്ഷ നല്‍കിയത് 7840 undocumented migrants.

അയര്‍ലന്‍ഡിലെ പതിനേഴായിരത്തോളം വരുന്ന undocumented migrants ന് രാജ്യത്ത് ജോലി ചെയ്യാനും, ജീവിക്കാനുമുള്ള സ്റ്റാമ്പ്-4 വിസ ലഭിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമായാണ് ജസ്റ്റിസ് മിനിസ്ട്രി ഈ പദ്ധതി മുന്നോട്ട് വച്ചത്. 2022 ജനുവരി 31 മുതല്‍ ജൂലൈ 31 വരെയായിരുന്നു പദ്ധതിയില്‍ അപേക്ഷിക്കാനുള്ള അവസരം.

ജസ്റ്റിസ് മിനിസ്ട്രി പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം പദ്ധതി ആരംഭിച്ച ശേഷം 1450 പേര്‍ക്ക് അവരുടെ നിയമപ്രകാരമുള്ള രേഖകള്‍ ലഭ്യമായിട്ടുണ്ട്. അപേക്ഷ നല്‍കാനുള്ള അവസാന ആഴ്ചയില്‍ ‍ മാത്രം 640 അപേക്ഷകളാണ് ലഭിച്ചതെന്നും ജസ്റ്റിസ് മിനിസ്ട്രി അറിയിച്ചു.

ബ്രസീല്‍ സ്വദേശികളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ഈ പദ്ധതി പ്രകാരം ലഭിച്ചിട്ടുള്ളത്.(1316). പാകിസ്ഥാനില്‍ നിന്നും 1074 പേരും, ചൈനീസ് വംശജരായ 1019 പേരും, ഫിലിപ്പൈന്‍സ് സ്വദേശികളായ 725 പേരും, നൈജീരിയയില്‍ നിന്നും 373 പേരും അപേക്ഷ നല്‍കി. ഇന്ത്യക്കാരായ ആളുകളില്‍ നിന്നും 253 അപേക്ഷകള്‍ ലഭിച്ചതായും ജസ്റ്റിസ് മിനിസ്ട്രി അറിയിച്ചു. 241 ബംഗ്ലാദേശ് സ്വദേശികളും അപേക്ഷ നല്‍കിയിട്ടുണ്ട്. ഈജിപ്ത്, മലേഷ്യ, മൌറീസഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

രാജ്യത്ത് ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഇല്ലാതെ നാല് വര്‍ഷമെങ്കിലും കഴിഞ്ഞവര്‍ക്കായിരുന്നു പദ്ധതിയില്‍ അപേക്ഷിക്കാന്‍ അവസരം. കുട്ടികള്‍ കൂടെയുള്ളവരാണെങ്കില്‍ മൂന്ന് വര്‍ഷമായിരുന്നു യോഗ്യതാ മാനദണ്ഢം. വ്യക്തിഗത അപേക്ഷകള്‍ക്ക് 550 യൂറോയും, കുടുംബമായി അപേക്ഷിക്കുന്നവര്‍ക്ക് 700 യൂറോയുമായിരുന്നു അപേക്ഷാ ഫീസായി ഈടാക്കിയിരുന്നത്. ഇതുകൂടാതെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സ്റ്റാറ്റസിനായി 2 വര്‍ഷത്തിലധികമായി കാത്തിരിക്കുന്ന അഭയാര്‍ഥികള്‍ക്കും ഈ പദ്ധതി വഴി സ്റ്റാമ്പ് 4 വിസയ്ക്കായി അപേക്ഷിക്കമായിരുന്നു.

Share this news

Leave a Reply

%d bloggers like this: