ഉഷ്ണതരംഗം ; പൊതുജനങ്ങൾ വെള്ളം ഉത്തരവാദിത്തത്തോടു കൂടി ഉപയോഗിക്കണമെന്ന് ഐറിഷ് വാട്ടർ

അയര്‍ലന്‍ഡിലെ ഉഷ്ണതരംഗം ജലക്ഷാമത്തിന് കാരണമായേക്കാം എന്നതിനാല്‍ ജനങ്ങള്‍ വെള്ളം ഉപയോഗിക്കുന്നതില്‍ കൂടുതല്‍ ഉത്തരാവാദിത്തം കാണിക്കണമെന്ന് വാട്ടര്‍ യൂട്ടിലിറ്റി കമ്പനിയായ ഐറിഷ് വാട്ടര്‍. കുടിവെള്ള സ്രോതസ്സുകള്‍ കുറഞ്ഞുവരികയും, ആവശ്യം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ചില ഇടപെടലുകള്‍ നടത്തുന്നതെന്ന് ഐറിഷ് വാട്ടര്‍ ഓപ്പറേഷന്‍സ് ഹെഡ് Tom Cuddy പറഞ്ഞു,

വരാനിരിക്കുന്ന ഉഷ്ണതരംഗം കണക്കിലെടുത്ത് ജനങ്ങളോട് കുടുതല്‍ ഉത്തരവാദിത്തോടെ ജലം ഉപയോഗിക്കാന്‍ തങ്ങള്‍ ആവശ്യപ്പെടുകയാണ്, ജനങ്ങള്‍ എത്രത്തോളം സഹകരിക്കുന്നുവോ, പ്രശ്നങ്ങള്‍ അത്രത്തോളം കുറയും. വെള്ളം അമിതമായി ഉപയോഗിക്കുകയാണെങ്കില്‍ തങ്ങള്‍ക്കും, തങ്ങളുടെ അയല്‍ക്കാര്‍ക്കും, സമൂഹത്തിലും അത് വെല്ലുവിളിയാവുമെന്നത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടാപ്പ് തുറന്നിടുന്നത് ശ്രദ്ധിക്കുക, ഷവര്‍ ടൈം കുറയ്ക്കുക, ടോയ്‍ലറ്റ് ഫ്ലഷ് ചെയ്യുന്നതിന് അമിതമായി വെള്ളം ഉപയോഗിക്കാതിരിക്കുക, ഡിഷ്‍വാഷറുകള്‍, വാഷിങ് മെഷീനുകള്‍ എന്നിവ ഫുള്‍ ലോഡില്‍ മാത്രം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഐറിഷ് വാട്ടര്‍ നിര്‍ദ്ദേശിക്കുന്നു.,ടാപ്പുകളിലെയും പൈപ്പ്‍ലൈനുകളിലെ.യും ലീക്കുകള്‍ കണ്ടെത്തണമെന്നും, പരിഹരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഈയാഴ്ച രാജ്യത്ത് താപനില 25 ഡിഗ്രീയില്‍ കൂടുമെന്നാണ് നിലവില്‍ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ ഇത് ഊഷ്ണതരംഗത്തിന്റെ പരിധിയിലേക്ക് കടക്കുമെന്നും Met Éireann അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: