iPhone, iPad, Mac എന്നിവയ്ക്ക് സുരക്ഷാ പിഴവുണ്ടാകുമെന്ന് ആപ്പിൾ മുന്നറിയിപ്പ്

iPhone, iPad, Mac തുടങ്ങിയ ആപ്പിൾ ഗാഡ്‌ജെറ്റുകൾക്ക് ഗുരുതരമായ സുരക്ഷാ പിഴുവുകൾ സംഭവിച്ചെന്ന് വെളിപ്പെടുത്തി കമ്പനി. സോഫ്റ്റ്‌വെയർ പിഴവുകൾ മുതലാക്കുക വഴി ഹാക്കർമാർക്ക് ഈ ഉപകരണങ്ങളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുമെന്നാണ് ആപ്പിൾ പുറത്തിറക്കിയ
security റിപ്പോർട്ടുകളിൽ തുറന്ന് സമ്മതിക്കുന്നത്.

“ഈ സുരക്ഷാ പിഴവ് കാരണം നിരവധി ആപ്പിൾ ഗാഡ്‌ജെറ്റുകൾ ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടാവാമെന്നും കമ്പനി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആപ്പിൾ ഉപയോക്താക്കളോട് ഗാഡ്‌ജെറ്റുകൾ ഉടൻ അപ്ഡേറ്റ് ചെയ്യാൻ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. iPhon 6S ഉം ശേഷമുള്ള എല്ലാ മോഡലുകളും; അഞ്ചാം തലമുറയും പിന്നീടുള്ള എല്ലാ ഐപാഡ് പ്രോ മോഡലുകളും ഐപാഡ് എയർ 2 ഉൾപ്പെടെയുള്ള ഐപാഡിന്റെ മോഡലുകൾ; കൂടാതെ MacOS പ്രവർത്തിക്കുന്ന Mac കമ്പ്യൂട്ടറുകൾ എന്നിവ അപ്ഡേറ്റ് ചെയ്യാനാണ് നിർദ്ദേശം.

Share this news

Leave a Reply

%d bloggers like this: