കാത്തിരിപ്പിന് വിരാമം ; ഡബ്ലിൻ വിമാനത്താവളത്തിലെ നോർത്ത് റൺവേ ഇന്ന് തുറക്കും

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഡബ്ലിന്‍ എയര്‍പ്പോര്‍ട്ടിലെ നോര്‍ത്ത് റണ്‍വേ ഇന്ന് തുറക്കും. റണ്‍വേയുടെ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ച് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റണ്‍വേയുടെ പണി പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ കൊമേഷ്യല്‍ ഫ്ലൈറ്റുകള്‍ക്കായി തുറന്നുകൊടുക്കുന്നത്. രാവിലെ 11.30 നും 12.30 നും ഇടയിലാണ് ആദ്യ ഫ്ലൈറ്റ്.

ഡബ്ലിന്‍ എയര്‍പ്പോര്‍ട്ടിലെ പ്രധാന റണ്‍വേയുടെ 1.69 കിലേമീറ്റര്‍ വടക്കായാണ് പുതിയ റണ്‍വേ സ്ഥിതി ചെയ്യുന്നത്. 3.1കിലോമീറ്റര്‍ നീളം വരുന്ന റണ്‍വേ പൂര്‍ണ്ണമായും കോണ്‍ക്രീറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. ആകെ 320 മില്യണ്‍ യൂറോയാണ് നിര്‍മ്മാണച്ചിലവ്.

2007 ലായിരുന്നു ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പുതിയ റണ്‍വേയ്ക്കായുള്ള അനുമതി An Bord Pleanála നല്‍കിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം വൈകിയ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചത് 2016 ലാണ്. കോവിഡ് പാന്‍ഡെമിക് മൂലവും റണ്‍വേയുടെ നിര്‍മ്മാണത്തില്‍ കാലതാമസം നേരിട്ടിരുന്നു.

പുതിയ റണ്‍വേയിലെ ആദ്യ ഫ്ലൈറ്റിന്റെ വീഡിയോ ഡബ്ലിന്‍ വിമാനത്താവളത്തിന്റെ യൂട്യൂബ് ചാനലിലൂടെ തത്സമയം സ്ട്രീം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: