‘MIDLANDS MALAYALI’ യുടെ ഓണാഘോഷം ‘ഓണം പൊന്നോണം 22’ സെപ്റ്റംബർ 3 ന്

അയർലന്‍ഡിലെ മിഡ്‌ലാൻഡ്‌സ് പ്രദേശത്തെ മലയാളി കൂട്ടായ്‌മയായ ‘MIDLANDS MALAYALI’ യുടെ ഈ വർഷത്തെ ഓണാഘോഷമായ ‘ഓണം പൊന്നോണം 22’ വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 3 ശനിയാഴ്ച്ച Tullamore Rugby Club ഹാളിൽ വച്ച് നടത്തപ്പെടും. രാവിലെ 10 മണിയ്ക്ക് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കും.

കുട്ടികളുടെ കലാപരിപാടികൾ,സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, വിവിധ മത്സരങ്ങൾ, ഓണസദ്യ, വടംവലി, ഡബ്ലിൻ ശ്യാം ഈസാദും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടികൾക്ക് കൂടുതൽ നിറം പകരും. നിരവധി ഭാഗ്യശാലികളെ അന്നേദിവസം നെറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.

കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യം ഉള്ളവർ ഓഗസ്ററ് 31 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവേശനം സൗജന്യമാണ്. ഓണാഘോഷത്തിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്
Chandu Anurag 085 868 8627
Shaji Bhaskaran 089 465 5181
Satheesh Kumar 089 263 9489
Sreekumar 089 459 4425
Sreeraj 089 479 7716

Share this news

Leave a Reply

%d bloggers like this: