വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ അയർലൻഡിലെ ഓരോ കുടുംബത്തിനും €400 മുതൽ €500 വരെ നൽകാൻ സർക്കാറിന് പദ്ധതിയെന്ന് റിപ്പോർട്ട്

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ അയർലണ്ടിലെ ഓരോ കുടുംബത്തിനും 400 യൂറോ അല്ലെങ്കിൽ 500 യൂറോ പേയ്‌മെന്റ് നൽകാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതിനായുള്ള ബില്ലിന് അംഗീകാരം ലഭിച്ചാൽ നവംബറിനും മാർച്ചിനും ഇടയിൽ പണം അക്കൗണ്ടിൽ എത്തിയേക്കും.

റിപ്പോർട്ടുകൾ പ്രകാരം, റെക്കോർഡ് നികുതി വരുമാനം കാരണം സർക്കാരിന് 5 ബില്യൺ യൂറോയോളം ഖജനാവിൽ മിച്ചമുണ്ട്. അതിനാൽ പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ജീവിതച്ചെലവ് വർദ്ധനവിൽ നിന്നും വീർപ്പുമുട്ടുന്ന ജനങ്ങളെ സർക്കാർ സഹായിച്ചേക്കും. ബജറ്റിന് ആഴ്ചകൾ മാത്രം അവശേഷിക്കെ വർദ്ധിച്ചുവരുന്ന ജീവിത ചിലവ് നിയന്ത്രണ വിധേയമാക്കാൻ സർക്കാർ ഇത്തരത്തിലുള്ള വിവിധ വഴികൾ തേടുകയാണ്.

Share this news

Leave a Reply

%d bloggers like this: