‘അയർലൻഡിനെ കാത്ത നൂറ് വർഷങ്ങൾ’ ; നൂറാം വാർഷികം ആഘോഷമാക്കി ഗാർഡ

അയര്‍ലന്‍ഡിലെ ഔദ്യോഗിക പോലീസ് സേനയായ ഗാര്‍ഡ രാജ്യത്തിന്റെ സുരക്ഷാച്ചുമതല ഏറ്റെടുത്തിട്ട് നൂറ് വര്‍ഷങ്ങള്‍‍. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഡബ്ലിനില്‍ വിപുലമായി പരിപാടികളാണ് ഇന്നലെ സംഘടിപ്പിച്ചത്.

അയര്‍ലന്‍ഡില്‍ പുതുതായി രൂപീകരിച്ച സിവിൽ ഗാർഡിനൊപ്പം ആദ്യ കമ്മീഷണർ മൈക്കൽ സ്റ്റെയിൻസ് 1922 ഓഗസ്റ്റ് മാസത്തില്‍ ചുമതലകൾ ഏറ്റെടുക്കുന്നതിനായി ബ്രിട്ടീഷ് ഭരണത്തിന്റെ ആസ്ഥാനമായ ഡബ്ലിൻ കാസിലിലേക്ക് മാർച്ച് ചെയ്തതിന്റെ വാര്‍ഷികമാണ് ഗാര്‍ഡയുടെ വാര്‍ഷികമായി ആഘോഷിക്കുന്നത്. സിവില്‍ ഗാര്‍ഡിന്റെ പേര് പിന്നീട് Garda Síochána എന്നാക്കി മാറ്റുകയായിരുന്നു.

വാര്‍ഷികത്തിന്റെ ഭാഗമമായി ഡ‍ബ്ലിന്‍ നഗരത്തില്‍ ഗാര്‍ഡയുടെ വിപുലമായ പരേഡ് സംഘടിപ്പിച്ചു. ഗാര്‍ഡയുടെ രൂപീകരണത്തിലേക്ക് നയിച്ച യോഗം നടന്ന Gresham Hotel ന് സമീപത്തുനിന്നും ആരംഭിച്ച പരേഡ് Dame Street വഴി Dublin Castle ലേക്ക് എത്തിച്ചേര്‍ന്നു. ഗാര്‍ഡ ബാന്‍ഡ്, ഗാര്‍ഡ സെറിമോണിയല്‍ യൂണിറ്റ്, ഓഫിസേഴ്സ് തുടങ്ങി മറ്റു യൂണിറ്റുകളും പരേഡിന്റെ ഭാഗമായി.

ജസ്റ്റിസ് മിനിസ്റ്റര്‍ Helen McEntee, നിലവിലെ ഗാര്‍ഡ കമ്മീഷണര്‍ Drew Harris എന്നിവരായിരുന്നു ചടങ്ങിലെ മുഖ്യാഥിതികള്‍. അയര്‍ലന്‍ഡിന്റെ ജനാധിപത്യ വ്യവസ്ഥ അപകടത്തിലായിരുന്ന കാലത്ത് ഇടപെടുകയും, അവ നേരിടുകയും ചെയ്തവരാണ് ഗാര്‍ഡയെന്ന് ഗാര്‍‍ഡ കമ്മീഷണര്‍ Harris പറഞ്ഞു. ഈ ഭീഷണികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും, രാജ്യത്തിന് പുറത്തുനിന്നും ഇപ്പോഴും ഇവ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്താത്മകമായ വലിയൊരു പ്രസ്താവനയാണ് ഗാര്‍ഡയുടെ പരേഡെന്നായിരുന്നു മിനിസ്റ്റര്‍ Helen McEntee ചടങ്ങില്‍ പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: