ജയത്തോടെ തുടങ്ങാൻ ഇന്ത്യ ; ഏഷ്യ കപ്പിൽ ഇന്ന് ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പില്‍ ഇതേ സ്റ്റേഡിയത്തില്‍ പാകിസ്ഥാനോടേറ്റ പത്ത് വിക്കറ്റ് പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറക്കപ്പെട്ട മത്സരമായിരുന്നു അത്.

ഏഷ്യാ കപ്പിലെ ഇരു ടീമുകളുടെയും നേര്‍ക്കുനേര്‍ പോരാ‍ട്ടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. പതിനാല് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 8 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യ ഇതുവരെ ഏഴ് തവണ ഏഷ്യാ കപ്പ് കിരീടം നേ‌ടിയപ്പോള്‍ രണ്ട് തവണ മാത്രമാണ് പാകിസ്ഥാന് ടൂര്‍ണ്ണമെന്റില്‍ ചാപ്യന്‍മാരാവാന്‍ കഴിഞ്ഞത്.

ട്വന്റി-ട്വന്റിയില്‍ മിന്നുന്ന ഫോമിലുള്ള ഇന്ത്യന്‍ ടീം വന്‍ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാനെ നേരിടുക. ടി-20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി-20 പരമ്പരകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. യുവതയും, പരിചസമ്പത്തും ചേര്‍ന്ന ടീമിനെയാണ് ഇന്ത്യ ഇത്തവണ ഏഷ്യാ കപ്പിനയച്ചിരിക്കുന്നത്. മോശം ഫോമില്‍ തുടരുന്ന മുന്‍ നായകന്‍ വിരാട് കോലി ഈ മത്സരത്തില്‍ ഫോമിലേക്കുയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സാദ്ധ്യതാ ഇലവന്‍

India: Rohit Sharma, KL Rahul, Virat Kohli, Suryakumar Yadav, Rishabh Pant, Hardik Pandya, Ravindra Jadeja, Ravichandran Ashwin, Bhuvneshwar Kumar, Arshdeep Singh, Yuzvendra Chahal.

Pakistan: Babar Azam, Mohammad Rizwan, Fakhar Zaman, Iftikhar Ahmed, Haider Ali, Khushdil Shah, Shadab Khan, Mohammad Nawaz, Hasan Ali, Haris Rauf, Shahnawaz Dahani.

Share this news

Leave a Reply

%d bloggers like this: