WiFi പണിമുടക്കി; ഡബ്ലിനിലെ Aviva സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാൻ എത്തിയവർക്ക് ലഭിച്ചത് ഫ്രീ ബിയറും , സ്‌നാക്‌സും

ഡബ്ലിനിലെ Aviva സ്റ്റേഡിയത്തില്‍ ശനിയാഴ്ച Northwestern Wildcats ഉം Nebraska Cornhuskers ഉം തമ്മിലുള്ള ബിഗ് ടെന്‍ ഫുട്ബോള്‍‍ മത്സരം കാണാന്‍ എത്തിയ ആരധകര്‍ക്ക് സ്റ്റേഡിയത്തില്‍ ലഭിച്ചത് ഫ്രീ ബിയറും, ഫുഡും. സ്റ്റേഡിയത്തിലെ വൈ-ഫൈ പണിമുടക്കിയതോടെയാണ് ആരാധകര്‍ക്ക് ഈ സുവര്‍ണ്ണാവസരം ലഭിച്ചത്.

വൈഫൈ പണിമുടക്കിയതിനാല്‍ സ്റ്റേഡിയത്തിലെ concession stand ലെ ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ പ്രവര്‍ത്തിക്കാതെയായി. Aviva സ്റ്റേഡിയത്തില്‍ ക്യാഷ് പേയ്മെന്റ് സ്വീകരിക്കുകയുമില്ല. ഇതോടെ പിസയടക്കമുള്ള ഭക്ഷണസാധനങ്ങളും, ബിയറും ഫ്രീയായി വിതരണം ചെയ്യാന്‍ കച്ചവടക്കാര്‍ തീരുമാനിച്ചു.

തുടര്‍ന്ന് സൗജന്യ ഭക്ഷണവും ബിയറും വാങ്ങാനായി concession stand കള്‍ക്ക് മുന്‍പില്‍ ആരാധകരുടെ നീണ്ട നിര തന്നെ രൂപപ്പെടുകയുണ്ടായി. കൈനിറയെ സ്നാക്ക്സും ബിയറുമായാണ് പിന്നീട് ഓരോരുത്തരും സീറ്റിലേക്ക് മടങ്ങിയത്.

” അയര്‍ലന്‍ഡില്‍ ഒന്നും സൗജന്യമല്ല, എന്നാല്‍ ഇവിടെ അങ്ങിനെയല്ല” എന്നായിരുന്നു സ്നാക്ക്സ് വാങ്ങി മടങ്ങവേ ഒരു ഡബ്ലിന്‍ സ്വദേശി പ്രതികരിച്ചത്.

Share this news

Leave a Reply

%d bloggers like this: