അയർലൻഡിൽ വരും ആഴ്ചകളിൽ ഊർജ വില വർധന ഉണ്ടാവാമെന്ന് റിപ്പോർട്ട്

ഉക്രെയ്‌നിലെ യുദ്ധവും അന്താരാഷ്ട്ര വിതരണ ശൃംഖലയിലെ അനിശ്ചിതത്വവും കാരണം അയർലൻഡിൽ ഊർജ്ജ വില കുത്തനെ വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി SSE Airtricity. അതിനാൽ വരും ആഴ്‌ചകളിൽ ഗ്യാസ്, വൈദ്യുതി വില വർദ്ധനവ് പ്രതീക്ഷിക്കുന്നതായി SSE Airtricity വൃത്തങ്ങൾ വ്യക്തമാക്കി.

ഒക്‌ടോബർ 1 മുതൽ ഗ്യാസ്, വൈദ്യുതി വില യഥാക്രമം 39 ശതമാനവും 35.4 ശതമാനവും വർദ്ധിപ്പിക്കുമെന്നാണ് SSE Airtricity പറയുന്നത്, ഇത് ഏകദേശം 250,000 വൈദ്യുതി ഉപഭോക്താക്കളെയും 85,000 ഗ്യാസ് ഉപഭോക്താക്കളെയും ബാധിക്കും.

ഈ വർദ്ധനവ് ശരാശരി ഉപഭോക്താവിന്റെ വൈദ്യുതി ബില്ലിലേക്ക് പ്രതിവർഷം ഏകദേശം 600 യൂറോയും ഗ്യാസ് ബില്ലിലേക്ക് പ്രതിവർഷം 500 യൂറോയും അധിക ബാധ്യത വരുത്തിവെക്കും. കഴിഞ്ഞ മേയ് മാസത്തിലും കമ്പനി സമാനമായ രീതിയിൽ വില വർധിപ്പിച്ചിരുന്നു.

അയർലൻഡിൽ സെപ്തംബർ 27ന് അവതരിപ്പിക്കുന്ന ബജറ്റിൽ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഊർജ വിലക്കയറ്റത്തിൽ നിന്നും സാധാരണക്കാരെ രക്ഷിക്കാൻ ബജറ്റിൽ നടപടിയുണ്ടാകുമോ എന്നാണ് ഇപ്പോൾ സാധാരണക്കാരിൽ നിന്നുമുയരുന്ന സംശയങ്ങൾ. അതേസമയം രാജ്യത്തെ കമ്പനികൾക്കും , ചെറുകിട സ്ഥാപനങ്ങൾക്കും ഊര്ജ്ജ വിലയിൽ നിന്നും രക്ഷ നേടാൻ സഹായം നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്.

രാജ്യത്തെ ഊർജ കമ്പനികൾക്ക് മേൽ ടാക്‌സ് വർധന നടപ്പിലാക്കാൻ ഗ്രീൻ പാർട്ടി സർക്കാരിനോട് ശുപാര്ശ ചെയ്തിട്ടുണ്ട്, ഈ നിർദ്ദേശം നിലവിൽ ധനകാര്യ വകുപ്പും റവന്യൂ കമ്മീഷണർമാരും പരിശോധിച്ചുവരികയാണ്.

Share this news

Leave a Reply

%d bloggers like this: