ലീവിങ് സർട്ട് പരീക്ഷയിലെ ക്രമക്കേട്; SEC തടഞ്ഞുവെച്ചത് 62 വിദ്യാർത്ഥികളുടെ പരീക്ഷാഫലം

ലീവിങ് സര്‍ട്ട് പരീക്ഷയില്‍ തിരിമറി നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് 62 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം സ്ഥിരമായി തടഞ്ഞുവച്ചു. അയര്‍ലന്‍ഡ് സ്റ്റേറ്റ് എക്സാമിനേഷന്‍ കമ്മീഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുഴുവന്‍ പരീക്ഷാഫലങ്ങളും തടഞ്ഞുവയ്ക്കപ്പെട്ടവരും, ചില പരീക്ഷകളുടെ മാര്‍ക്ക് മാത്രം തടഞ്ഞുവയ്ക്കപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണെന്ന് SEC അറിയിച്ചു.

2021 ല്‍ സമാന കാരണങ്ങളാല്‍ റിസള്‍ട്ട് തടഞ്ഞുവച്ചവരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയലിധികമാണ് ഇത്തവണ റിസള്‍ട്ട് തടഞ്ഞുവച്ചവരുടെ എണ്ണമെന്നും, 2019 ല്‍ റിസള്‍ട്ട് തടഞ്ഞവരുടെ എണ്ണത്തേക്കാള്‍ കുറവാണ് ഇത്തവണത്തേതെന്നും SEC അറിയിച്ചു.71 വിദ്യാര്‍ഥികളുടെ പരീക്ഷാഫലങ്ങളായിരുന്നു 2019 ല്‍ സ്ഥിരമായി തടഞ്ഞുവച്ചത്.

ഇവയ്ക്ക് പുറമേ പത്ത് പേരുടെ റിസള്‍ട്ട് താത്കാലികമായും SEC തടഞ്ഞുവച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുമായും, അതത് സ്കൂളുകളുമായും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇവ പുന പരിശോധിക്കും.

SEC യുടെ പരീക്ഷാമാനദണ്ഢങ്ങള്‍ ലംഘിക്കുന്നവരുടെ റിസള്‍ട്ടുകളാണ് സാധാരണയായി കമ്മീഷന്‍ തടഞ്ഞുവയ്ക്കാറുള്ളത്. ഒരേ സെന്ററുകളില്‍ നിന്നുള്ള ഉത്തരക്കടലാസുകള്‍ പരിശോധിക്കുമ്പോള്‍ സമാനമായ ഉത്തരങ്ങള്‍ കണ്ടെത്തുക, പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് പുസ്തകങ്ങള്‍, മൊബൈല്‍ ഫോണുകള്‍, എന്നിവ കണ്ടെത്തുക, പരീക്ഷാസമയത്ത് മറ്റ് വിദ്യാര്‍ഥികളുമായി സംസാരിക്കുക തുടങ്ങിയവയാണ് പരീക്ഷാ ക്രമക്കേടുകളായി കണക്കാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: