അയർലൻഡ് ബജറ്റിൽ രണ്ട് ബില്യൺ യൂറോയുടെ ‘കോസ്റ്റ് ഓഫ് ലിവിങ് പാക്കേജ്’ എന്ന് സൂചന

വരാനിരിക്കുന്ന അയര്‍ലന്‍ഡ് ബജറ്റില്‍ ജീവിതച്ചിലവ് പ്രതിസന്ധി മറികടക്കുന്നതിനായുള്ള പ്രത്യേക കോസ്റ്റ് ഓഫ് ലിവിങ് പാക്കേജിനായി മാറ്റിവെക്കുന്ന തുക 2 ബില്യണ്‍ യൂറോ കടന്നേക്കുമെന്ന് സൂചന. ചില്‍ഡ്രന്‍സ് അലവന്‍സ്, പെന്‍ഷന്‍, വെല്‍ഫെയല്‍ പേയ്മെന്റുകള്‍ എന്നിവ ഈ വര്‍ഷത്തെ അവസാന മൂന്ന് മാസക്കാലയളവില്‍ ഇരട്ടിയാക്കി നല്‍കുന്നതിന് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നതായും സൂചനകളുണ്ട്. സെപ്തംബര്‍ 27 നാണ് അയര്‍ലന്‍ഡിന്റെ ബജറ്റ് പ്രഖ്യാപനമുണ്ടാവുക

തൊഴിലുകള്‍ സംരക്ഷിക്കുന്നതിനും, ജനങ്ങള്‍ക്ക് വരുമാനം ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ടുകൊണ്ടാണ് ബജറ്റ് 2023 പ്രഖ്യാപിക്കുക എന്ന് അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ആളുകള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ സാമ്പത്തിക സഹായം എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. Fianna Fáil think-in ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജവില രാജ്യത്തെ തൊഴിലാളികളെ വലിയ അപകടത്തിലേക്ക് നയിക്കുകയാണ്, ബജറ്റില്‍ സര്‍ക്കാര്‍ ഇത് പരിഗണിക്കും, വിലക്കയറ്റം മൂലം കഷ്ടപ്പെടുന്ന കുട്ടികളുള്ള കുടുംബങ്ങളെ ബജറ്റില്‍ പരിഗണിക്കും, ഹൌസിങ്, ആരോഗ്യമേഖല തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: