കാറിന് തീപിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത; ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചതായി ഗാർഡ കമ്മീഷണർ

വെസ്റ്റ്മീത്തില്‍ കാര്‍ കത്തി കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ഗാര്‍ഡ കമ്മീഷണര്‍ Drew Harris. വിഷയത്തില്‍ ഗാര്‍ഡയുടെ നേതൃത്വതത്തില്‍ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.

സംഭവസ്ഥലം വഴി കടന്നു പോയ വാഹനങ്ങളുടെ ഡാഷ് ക്യാം ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗാര്‍ഡയെന്ന് ഗാര്‍ഡ കമ്മീഷണര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കും 4 മണിക്കും ഇടയില്‍ Lacken, Multyfarnham ഏരിയകളില്‍ ഉണ്ടായിരുന്നവര്‍ ഗാര്‍ഡയെ ബന്ധപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Mullingar ഗാര്‍ഡ സ്റ്റേഷന്‍ കേന്ദ്രമാക്കിയാണ് നിലവില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ Mullingar ഗാര്‍ഡ സ്റ്റേഷനിലോ (044 9384000), ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ(1800 666 11) , അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ വിവരമറിയിക്കണെന്നും ഗാര്‍ഡ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് വയസ്സുകാരനായ Michael, അഞ്ച് വയസ്സുകാരിയായ Thelma എന്നിവരായിരുന്നു അപകടത്തില്‍ മരണപ്പെട്ടത്. ഇവരുടെ മാതാവ് നാല്‍പ്പത് വയസ്സുകാരിയായ Lynn Egar നിലവില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്.

സ്റ്റേറ്റ് പത്തോളജിസ്റ്റ് ഡോക്ടര്‍ സാലി ആന്‍ കോളിസിന്റെ നേതൃത്വത്തില്‍ രണ്ട് കുട്ടികളുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി.. ഇതിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിലവില്‍ ഗാര്‍ഡയ്ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഗാര്‍ഡ പുറത്തുവിട്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: