അയർലൻഡിൽ Free Contraception സ്കീം ഇന്നുമുതൽ നിലവിൽ വരും

അയര്‍ലന്‍ഡിലെ 17 നും 25 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി ഇന്നുമുതല്‍ നിലവില്‍ വരും. GP മാരുടെ പ്രിസ്‍ക്രിപ്ഷന്റെ അടിസ്ഥാനത്തിലാണ് Free Contraception ലഭ്യമാവുക.

പ്രസ്തുത പ്രായപരിധിയിലുള്ള എല്ലാ സ്ത്രീകളുടെയും Contraception ചിലവുകള്‍ ഈ പദ്ധതിയിലൂടെ ലഭ്യമാവും.ഡോക്ടര്‍മാരുമായുള്ള കണ്‍സള്‍ട്ടേഷന്റെ ചിലവുകള്‍, Long-acting reversible contraception കള്‍ക്കായുള്ള ചിലവുകള്‍, ആവശ്യമായ പരിശോധനകള്‍, വിവിധ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളായ injections, implants, IUS and IUDs (coils),contraceptive patch and ring, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയക്കുള്ള സഹായങ്ങളും ഈ പദ്ധതി വഴി സൗജന്യമായി ലഭിക്കും.

കഴിഞ്ഞയാഴ്ച തന്നെ പദ്ധതി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പദ്ധതിയുടെ ഉദ്ഘാടനം ഈയാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ എല്ലാ ഡോക്ടര്‍മാരും പദ്ധതിയുടെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

പദ്ധതിയുടെ ഗുണവശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ദേശീയടിസ്ഥാനത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. സിറ്റിസണ്‍സ് ഇന്‍ഫര്‍മേഷന്‍ സൈറ്റിലും പദ്ധതി സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. പദ്ധതിയെ സ്വാഗതം ചെയ്തകൊണ്ട് നാഷണല്‍ വുമണ്‍സ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി.

Share this news

Leave a Reply

%d bloggers like this: