പ്രതിസന്ധി രൂക്ഷം ; പ്രമുഖ ഊർജ്ജവിതരണ കമ്പനി Panda Power അയർലൻഡ് വിടുന്നു

ഊര്‍ജ്ജമേഖലയിലെ പ്രതിസന്ധികള്‍ മൂലം ഐറിഷ് മാര്‍ക്കറ്റ് വിടാനൊരുങ്ങി പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ Panda Power. ഏകദേശം അരലക്ഷത്തോളം ഇലക്ട്രിസിറ്റി ഉപഭോക്താക്കളും, പത്തായിരത്തിലധികം ഗ്യാസ് ഉപഭോക്താക്കളുമുള്ള കമ്പനിയാണ് Panda Power.

ചുരുങ്ങിയ കാലത്തിനിടയില്‍ ഐറിഷ് മാര്‍ക്കറ്റ് വിടുന്ന നാലാമത്തെ വലിയ ഊര്‍ജ്ജ കമ്പനിയാണ് Panda Power. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയിലായിരുന്നു berdrola, Glowpower ,Bright Energy എന്നീ കമ്പനികള്‍ അയര്‍ലന്‍ഡിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ഊര്‍ജ്ജവിപണിയിലെ ചാഞ്ചാട്ടം മൂലം ഗ്യാസിന്റെയും, വൈദ്യുതിയുടെയും വില റെക്കോഡിലേക്കെത്തുന്ന സാഹചര്യത്തിലാണ് ഐറിഷ് മാര്‍ക്കറ്റ് വിടാനുള്ള കമ്പനിയുടെ തീരുമാനം പുറത്തുവരുന്നത്. Panda Power ലെ ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ ഇലക്ട്രിക് അയര്‍ലന്‍ഡിലേക്കും, ഗ്യാസ് ഉപഭോക്താക്കള്‍ Bord Gáis Energy യിലേക്കുമാണ് മാറിയത്.

Share this news

Leave a Reply

%d bloggers like this: