NMBI തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് ആരംഭിച്ചു , മലയാളികളുടെ അഭിമാനമാവാൻ Mittu Alungal ; വോട്ട് ചെയ്യുന്നത് എങ്ങനെയെന്നറിയണ്ടേ?

Nursing and Midwifery Board of Ireland ഇലക്ഷനുള്ള വോട്ടിംഗ് ആരംഭിച്ചു. Category of older person എന്ന വിഭാഗത്തിൽ മൈഗ്രന്റ് നഴ്‌സ് അയർലണ്ടിനെ (എംഎൻഐ) പ്രതിനിധീകരിച്ച് മലയാളി നഴ്‌സ്‌ Mittu Fabin Alungal ഇത്തവണ മത്സരിക്കുകയാണ്.

നഴ്സിംഗ് മേഖലയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള Mittu സ്ഥാനാർത്ഥിയാത്തെത്തുന്നത് അയർലന്‍ഡിലെ നഴ്സിങ് മേഖലയില്‍ ജോലി ചെയ്യുന്നവരെ വളരെയധികം ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ജോലി സംബന്ധമായ പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ തങ്ങളുടെ ഒപ്പമുള്ള വ്യക്തി തന്നെ വിജയം നേടണമെന്നും അവർ ആഗ്രഹിക്കുന്നു. പഠന കാലത്ത് കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനമടക്കം വഹിച്ച് തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ് മിട്ടു ഫാബിന്‍.

ചൊവ്വാഴ്ച രാവിലെ 9 മണി മുതലാണ് വോട്ടിങ് ആരംഭിച്ചത്. സെപ്റ്റംബർ 21 ഉച്ച വരെ വോട്ടിങ് തുടരും. അന്ന് തന്നെ ഫലം പ്രഖ്യാപനവുമുണ്ടാവും. https://secure.cesvotes.com/V3-1-0/nmbi2022/en/home?bbp=61254&x=-1 എന്ന വെബ്സൈറ്റ് ലിങ്ക് വഴി നിങ്ങൾക്കും വോട്ടിംഗിൽ പങ്കെടുക്കാം.

Share this news

Leave a Reply

%d bloggers like this: