“ആക്രമിക്കപ്പെടുമെന്ന ഭയം”; രാത്രികാല ട്രിപ്പുകൾ ഒഴിവാക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ടാക്സി ഡ്രൈവർമാർ

തിരക്കുള്ള സമയങ്ങളിലും, രാത്രികളിലും ട്രിപ്പുകള്‍ ഒഴിവാക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി അയര്‍ലന്‍ഡിലെ TAXI INDUSTRY പ്രതിനിധികള്‍. രാത്രികാലങ്ങളില്‍ നഗരങ്ങളില്‍ ആക്രമിക്കപ്പെടുമെന്ന ഭയമാണ് ഡ്രൈവര്‍മാരെ കൂട്ടത്തോടെ ട്രിപ്പുകള്‍ അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് പ്രതിനിധികള്‍ അറിയിച്ചത്.

ഈയടുത്തായി ഡബ്ലിന്‍ നഗരത്തില്‍ രാത്രികാലത്ത് ടാക്സി വാഹനങ്ങളുടെ എണ്ണം കുറഞ്ഞതായി വിനോദസഞ്ചാരികളടക്കമുള്ളവര്‍ പരാതിപ്പെട്ടിരുന്നു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്തെ ലൈസന്‍സ്ഡ് ടാക്സി ഡ്രൈവര്‍മാരില്‍ 93 ശതമാനം പേരും ജോലി ചെയ്യുന്നതായും, അതേസമയം വെള്ളി-ശനി എന്നീ ദിവസങ്ങളിലെ രാത്രികളില്‍ 29 ശതമാനം ആളുകള്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തിയിരുന്നു.

സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ തന്നെയാണ് ഇതിന് പ്രധാനകാരണമെന്ന് National Private Hire and Taxi Association (NPHTA) പ്രതിനിധി Jim Waldron പറഞ്ഞു. രാജ്യത്തുടനീളം, പ്രത്യേകിച്ച് നഗരങ്ങളില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി Jim പറഞ്ഞു. ടാക്സി ഡ്രൈവര്‍മാരുടെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഒരു liaison officer ആവശ്യമാണെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് നടപ്പായിട്ടില്ലെന്ന് Jim പറഞ്ഞു.

ഓരോ ഡ്രൈവര്‍മാര്‍ക്കും, ഒരിക്കലെങ്കിലും ഇത്തരം അക്രമസംഭവങ്ങളില്‍ പെട്ടുപോയ അനുഭവങ്ങളുണ്ടായിരിക്കും. അടുത്തകാലത്തായി കൊണ്ടുവന്ന കാര്‍ഡ് പേയ്‍മെന്റ് സംവിധാനവും യാത്രക്കാരുമായുള്ള തര്‍ക്കത്തിലേക്ക് നയിച്ചേക്കാമെന്നും Jim പറഞ്ഞു.

Tiomanai Tacsai Na HEireann (TtnH) ചെയര്‍പേഴ്സണ്‍ David McGuinness ഇതേ അഭിപ്രായം തന്നെയായിരുന്നു പങ്കുവച്ചത്. കാര്‍ഡ് പേയ്മെന്റ് സംവിധാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രതിസന്ധി നേരിടുന്നതായും, നിരവധി ഡ്രൈവര്‍മാര്‍ ഇതുസംബന്ധിച്ച് പരാതികള്‍ ഉന്നയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡ്രൈവര്‍മാരുടെ സീറ്റ്ബെല്‍റ്റ് നിയന്ത്രണങ്ങല്‍ പുനപരിശോധിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതായി National Transport Assembly Committee ചെയര്‍മാന്‍ Tony Rowe പറഞ്ഞു. യാത്രക്കാരുമായി പ്രശ്നങ്ങളുണ്ടാവുമ്പോള്‍ അവര്‍ സീറ്റ് ബെല്‍റ്റ് കഴുത്തിന് ചുറ്റിച്ച് ആക്രമണം നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം നിരവധി വിഷയങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന Oireachtas Transport Committee യില്‍ ടാക്സി ഡ്രൈവര്‍മാര്‍ മുന്നോട്ട‍്‍ വച്ചത്. ഡ്രൈവര്‍മാരെ ഈ മേഖലയില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും, പുതിയ ഡ്രൈവര്‍മാരെ മേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നതിനുമുള്ള നിരവധി കാരണങ്ങളും പ്രതിനിധികള്‍ അവതരിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: