ഊർജ്ജ പ്രതിസന്ധി; ഡബ്ലിനിൽ എമർജൻസി ഇലക്ട്രിസിറ്റി പ്ലാന്റിന് അനുമതി

രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജപ്രതിസന്ധിക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ ‍‍ഡബ്ലിനില്‍ എമര്‍ജന്‍സി ഇലക്ട്രിസിറ്റി പ്ലാന്റ് ആരംഭിക്കാന്‍ അനുമതിയായി. ഡബ്ലിനിലെ നിലവിലുള്ള നോർത്ത് വാൾ പവർ ജനറേറ്റിംഗ് സ്റ്റേഷനിൽ 210 മെഗാവാട്ട് താൽക്കാലിക എമർജൻസി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിനുള്ള പദ്ധതിക്കാണ് An Bord Pleanála കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്.

മോഡുലാർ ഡിസൈനിലുള്ള ആറ് 35 മെഗാവാട്ട് ഗ്യാസ് ടർബൈൻ യൂണിറ്റുകളാണ് ഡബ്ലിന്‍ പോര്‍ട്ടിലെ അലക്സാണ്ട്ര റോഡിന്റെ തെക്കുഭാഗത്തായുള്ള നിലവിലുള്ള ജനറേറ്റിങ് സ്റ്റേഷനില്‍ സ്ഥാപിക്കുക. Planning and Development Act ലെ അടിയന്തിര വ്യവസ്ഥകള്‍ പ്രകാരം പരിസ്ഥിതി മന്ത്രി Eamon Ryan ജൂണ്‍ 28 ന് സമര്‍പ്പിച്ച പദ്ധതിയായിരുന്നു ഇത്.

ഡിസംബറോടെ അപ്പീല്‍ ബോര്‍ഡ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുണ്ടായില്ല, എന്നാല്‍ രാജ്യത്തെ ഊര്‍ജ്ജ വിതരണം സംബന്ധിച്ച ആശങ്കകള്‍ ശക്തമായ സാഹചര്യത്തില്‍ An Bord Pleanála നടപടികള്‍ വേഗത്തിലാക്കുകയും, അനുമതി നല്‍കുകയുമായിരുന്നു.

Share this news

Leave a Reply

%d bloggers like this: