അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ 21 മുതൽ, ശ്രദ്ധേയമായ സിനിമകൾ പ്രദർശനത്തിന്

പതിമൂന്നാമത് അയര്‍ലണ്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഡബ്ലിനിലെ ഡന്‍ഡ്രം സിനിമാസിൽ ഒക്ടോബർ 21 മുതല്‍ 24 വരെ നടക്കും. ഉദ്ഘാടന ദിവസം ഫെസ്റ്റിവൽ താരമായ ബോളിവുഡ് നടി ദിവ്യ ദത്തയുമായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് ടിക്കറ്റ് ഇവന്റ് ബ്രൈറ്റ് വഴി വാങ്ങാൻ സാധിക്കും. ഇരുപത്തിയൊന്നാം തിയ്യതി വൈകുന്നേരം 4 മുതൽ 9 മണിവരെയാണ് ഉദ്ഘാടന ചടങ്ങുകൾ. ടിക്കറ്റുകൾ 45 യൂറോ നിരക്കിൽ ലഭ്യമാണ്.

ഡബ്ലിനിലെ ഡന്‍ഡ്രം സിനിമാസിലാണ് പ്രദർശനങ്ങൾ .ഇത്തവണത്തെ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദർശന സമയവും അറിയാൻ (www.iffi.ie) വെബ്സൈറ്റ് സന്ദർശിക്കുക.

പ്രസ്തുത ദിവസങ്ങളിൽ ഡന്‍ഡ്രം സിനിമാസിൽ ഇന്ത്യൻ ഭക്ഷണവും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ ദിവസം സ്‌ക്രീൻ 12-ൽ MAA എന്ന പഞ്ചാബി സിനിമ പ്രദർശിപ്പിക്കും.

ടിക്കെറ്റുകൾ പരിമിതമാണെന്നും ഇവന്റ് ബ്രൈറ്റ് വഴി നിങ്ങളുടെ ടിക്കറ്റ് ബുക്ക് ഉറപ്പാക്കാൻ ഉടൻ ബുക്ക് ചെയ്യുക . വെബ്സൈറ്റ് വഴി ഓണ് ലൈനിലും , സിനിമാ ഹാളിലും പ്രദര്ശനമുണ്ടാകും .

രണ്ടാം ദിവസം രാവിലെ 11 മണിക്കും , വൈകുന്നേരം 5 നും രാത്രി 12 മണിക്കും IRADA എന്ന ത്രില്ലർ സിനിമയുടെ പ്രദർശനമുണ്ടായിരിക്കും, GALA അവാർഡും ഉണ്ടായിരിക്കും നമ്മെ വിട്ടുപിരിഞ്ഞ ലതാ മങ്കേഷ്‌കർ, കെകെ, രാജു ശ്രീവാസ്തവ തുടങ്ങിയവരെ അനുസ്മരിച്ച് , ട്രിബ്യൂട്ട് നൈറ്റും രണ്ടാം ദിവസം ഉണ്ടാകും.
,
ഒക്ടോബർ 24 തിങ്കളാഴ്ച രാത്രി മലയാളം ഫിലിം ഇ-വളയത്തിന്റെ പ്രദർശനമുണ്ടായിരിക്കും. കൂടാതെ ലക്ഷ്മി ആർ അയ്യരുടെ ഹ്രസ്വചിത്രം: ഫസ്റ്റ് സെക്കൻഡ് ചാൻസ്, സ്വീറ്റ് ബിരിയാണി , ഒപ്പം അതിശയിപ്പിക്കുന്ന ഹൃദയസ്പർശിയായ ഫീച്ചർ ഫിലിം DAAM തുടങ്ങിയവയും പ്രദർശിപ്പിക്കും.

Share this news

Leave a Reply

%d bloggers like this: