മൃതദേഹ സംസ്കാര ചടങ്ങിനിടയിലെ കൊലപാതകം ; രണ്ട് പേർ പിടിയിൽ

കെറി കൗണ്ടിയിലെ Tralee യില്‍ സംസ്കാര ചടങ്ങിനിടെയുണ്ടായ കൊലപാതകത്തെത്തുടര്‍ന്ന് രണ്ട് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. മുപ്പതിനടുത്ത് പ്രായമുള്ള ഒരാളെ ഇന്നലെ (വ്യാഴാഴ്ച ) രാവിലെയും, നാല്‍പ്പത് വയസ്സ് പ്രായമുള്ള മറ്റൊരാളെ ഇന്നലെ വൈകുന്നേരത്തോടെയുമാണ് അറസ്റ്റ് ചെയ്തത്.

ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ നിലവില്‍ Tralee യില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് വിധേയനാവുകയാണ്. കോര്‍ക്ക് സിറ്റിയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടയാളും നിലവില്‍ ഗാര്‍ഡയുടെ കസ്റ്റഡിയിലാണ്.

ബുധനാഴ്ച ഉച്ചയോടെ Tralee യിലെ New Rath Cemetery യിലായിരുന്നു ഈ അനിഷ്ടസംഭവമുണ്ടായത്. Thomas Dooley എന്നയാളെ സെമിത്തേരിയിലെ സംസ്കാര ചടങ്ങിനിടെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ Thomas Dooley യുടെ ഭാര്യക്കും പരിക്കേറ്റിരുന്നു. ഇവരെ കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Killarney യിലെ Hazelwood Drive സ്വദേശിയാണ് കൊല്ലപ്പെട്ട Thomas Dooley.

കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ഗാര്‍ഡ ഊര്‍ജ്ജിതമായ അന്വേഷണം നടത്തുകയാണ്. അന്വേഷണം ഏകോപിപ്പിക്കുന്നതിനായി Tralee ഗാര്‍ഡ സ്റ്റേഷനില്‍ പ്രത്യേക ഇന്‍സിഡന്‍സ് റൂം സജ്ജമാക്കിയിട്ടുണ്ട്. അക്രമത്തിന് സാക്ഷികളായവര്‍ ഗാര്‍ഡയെ ബന്ധപ്പെടണമെന്നും ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: