ഡബ്ലിനിലെ വീട്ടിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

വെസ്റ്റ് ഡബ്ലിനിലെ ഒരു വീട്ടിൽ 40 വയസ് പ്രായമുള്ള യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ശേഷം ക്ലോണിയിലെ ബീച്ച്ഫീൽഡ് എസ്റ്റേറ്റിലാണ് ഇവരെ കണ്ടെത്തിയത്.

ഗാർഡയും എമർജൻസി സർവീസും സംഭവസ്ഥലത്ത് എത്തി, ഫോറൻസിക്, സാങ്കേതിക പരിശോധനകൾക്കായി വീട് സീൽ ചെയ്തിട്ടുണ്ട്.

40 വയസ് പ്രായമുള്ള യുവതിയുടെയും ഏഴുമാസം പ്രായമുള്ള മകന്റെയും മൃതദേഹങ്ങൾ ഇന്നലെ രാത്രി വീട്ടിൽ നിന്ന് മാറ്റിയ ശേഷം ഫോറൻസിക് പരിശോധന ഇന്നും തുടരും.

മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം പരിശോധനകൾ നടത്തേണ്ടതുണ്ട്, വീടിന്റെ മുകളിലത്തെ നിലയിലെ ഒരു മുറിയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.സ്വാഭാവിക മരണമല്ലെന്നാണ് ഗാർഡയുടെ പ്രാഥമിക നിഗമനം.

Share this news

Leave a Reply

%d bloggers like this: