Creeslough സ്ഫോടനം ; മരണമടഞ്ഞ മുഴുവൻ ആളുകളുടെയും പേരുവിവരങ്ങൾ പുറത്തുവിട്ട് ഗാർഡ

Creeslough ലെ പെട്രോള്‍ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ മരണമടഞ്ഞ മുഴുവന്‍ ആളുകളുടെയും പേരുവിവരങ്ങള്‍ ഗാര്‍ഡ പുറത്തുവിട്ടു. Catherine O’Donnell(39), James Monaghan(13), Robert Garwe (50), Shauna Flanagan Garwe(5); Leona Harper(14); Jessica Gallaghe(24); James O’Flaherty, (48); Martin McGill,( 49); Martina Martin, (49), Hugh Kelly(59) എന്നിവരാണ് മരണപ്പെട്ടത്. മരണപ്പെട്ട എല്ലാവരും Creeslough സ്വദേശികള്‍ തന്നെയാണെന്നാണ് ഗാര്‍ഡ നല്‍കുന്ന വിവരം.

മരണപ്പെട്ടവര്‍ക്ക് വേണ്ടി Donegal ലെ ഇരുപതോളം ഇടങ്ങളിലായി പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിച്ചു. വളരെ വികാരഭരിതമായ രംഗങ്ങളായിരുന്നു ഈ കൂട്ടായ്മകളില്‍ ഉണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 20 വയസ്സുകാരനായ യുവാവ് നിലവില്‍ ഡബ്ലിനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരിക്കേറ്റ മറ്റ് ഏഴ് പേര്‍ ലെറ്റര്‍ക്കെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.

മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലവില്‍ ലെറ്റര്‍ക്കെന്നി ഹോസ്പിറ്റലിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇവ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ..

അന്വേഷണം നടക്കുന്നതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടില്ല എന്ന് ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. ഗാര്‍ഡ ടെക്നിക്കള്‍ ബ്യൂറോയുടെയും, മറ്റ് ഏജന്‍സികളുടെയും നേതൃത്വത്തില്‍ അപകടം നടന്ന സ്ഥലത്തെ പരിശോധനകള്‍ തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.

പ്രദേശവാസികളില്‍ ഈ സംഭവം വലിയ രീതിയില്‍ ആഘാതം സൃഷ്ടിക്കുമെന്ന് ഗാര്‍ഡ സൂപ്രണ്ട് Liam Geraghty കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ Creeslough ലെ സമൂഹം വളരെ ശക്തരാണെന്നും, അവര്‍ ഓരോരുത്തരും മുന്നോട്ട് വന്ന് പരസ്പരം പിന്തുണയ്ക്കമെന്നും Liam Geraghty പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: