അയർലൻഡിൽ ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർക്കുള്ള മോർട്ട്ഗേജ് ലെന്റിങ് പരിധി ഉയർത്തി സെൻട്രൽ ബാങ്ക്

അയര്‍ലന്‍ഡില്‍ ആദ്യമായി പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്കുള്ള മോര്‍ട്ട്ഗേജ് ലെന്റിങ് പരിധി ഉയര്‍ത്തി സെന്‍ട്രല്‍ ബാങ്ക്. വരുമാനത്തിന്റെ നാലിരട്ടി വരെ വായ്പയെടുക്കാവുന്ന രീതിയിലാണ് ലെന്റിങ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. 3.5 മടങ്ങായിരുന്നു ഇതുവരെ അനുവദിച്ചിരുന്നു ലെന്റിങ് ലിമിറ്റ്. പുതിയ പരിധി അടുത്തവര്‍ഷം ജനുവരി 1 മുതല്‍ നിലവില്‍ വരും.

മോര്‍ട്ട്ഗേജ് ലെന്റിങ് റൂളുമായി ബന്ധപ്പെട്ട് പതിനെട്ട് മാസത്തോളം നീണ്ട പുനപരിശോധനയുടെ ഭാഗമായെടുത്ത തീരുമാനങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് ബുധനാഴ്ച പുറത്തുവിട്ടത്. സെന്‍ട്രല്‍ ബാങ്ക് 2015 ല്‍ ഏര്‍പ്പെടുത്തിയ മോര്‍ട്ട്ഗേജ് ലെന്റിങ് ലിമിറ്റായിരുന്നു ഇതുവരെയും രാജ്യത്ത് പിന്തുടര്‍ന്നു വന്നത്.

നിലവില്‍ ഫസ്റ്റ് ടൈം ബയേഴ്സിന് മാത്രമാണ് ലെന്റിങ് ലിമിറ്റ് ഉയര്‍ത്തിയിരിക്കുന്നത്. മറ്റു വിഭാഗങ്ങളിലെ ബയേഴ്സിന് നിലവിലെ 3.5 മടങ്ങ് തന്നെയാണ് ബാധകമാവുക. അതേസമയം സെക്കന്റ് ടൈം ബയേഴ്സിനുള്ള loan-to-value പരിധി 80 ശതമാനത്തില്‍ നിന്നും 90 ശതമാനമാക്കി ഉയര്‍ത്തുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഇന്നലെ പ്രഖ്യാപിച്ചു. Buy-to-let പ്രോപ്പര്‍ട്ടി പര്‍ച്ചേസുകള്‍ക്കും നിലവില്‍ മാറ്റങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഈ വിഭാഗക്ക‍ാര്‍ക്ക് 30 ശതമാനം ഡെപ്പോസിറ്റ് എന്ന നിലവിലെ നിബന്ധന തന്നെ തുടരും.

Share this news

Leave a Reply

%d bloggers like this: