കീവിൽ ആക്രമണത്തിന് റഷ്യ ഉപയോഗിക്കുന്നത് ഇറാൻ നിർമ്മിത ഡ്രോണുകൾ ; ഇറാനിയൻ അംബാസിഡറെ വിളിപ്പിച്ച് അയർലൻഡ് വിദേശകാര്യ മന്ത്രി

ഉക്രൈനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡിലെ ഇറാനിയന്‍ അംബാസിഡറെ വിളിപ്പിച്ച് അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രി Simon Coveney. കീവില്‍ റഷ്യ ആക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഇറാന്‍ നിര്‍മ്മിതമാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണമാവശ്യപ്പെട്ടുകൊണ്ട് ഇറാന്‍ അംബാസിഡര്‍ Masoud Eslami യെ മന്ത്രി വിളിപ്പിച്ചത്.

ഉക്രൈനില്‍ റഷ്യ ഉപയോഗിക്കുന്നത് ഇറാന്റെ ഡ്രോണുകളാണെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് Coveney കഴിഞ്ഞ ദിവസം Fine Gael പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. ഇറാന്‍ നിര്‍മ്മിതമായ Shahed ഡ്രോണുകള്‍ Geran-2 എന്ന പേരില്‍ റീബ്രാന്റ് ചെയ്തുകൊണ്ടാണ് റഷ്യ ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രി Hossein Amir-Abdollahian യുമായി മന്ത്രി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. 28 ഓളം ഡ്രോണുകള്‍ ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയതായാണ് കീവ് മേയര്‍ Vitali Klitschko കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരം.

ഇതുകൂടാതെ ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന അവകാശലംഘനങ്ങള്‍ സംബന്ധിച്ചും അംബാസിഡറില്‍ നിന്നും ഐറിഷ് വിദേശകാര്യമന്ത്രി വിശദീകരണം തേടും. ഇറാന്റെ സ്ത്രീകളോടുള്ള സമീപനം അസ്വീകാര്യമാണന്നാണ് മന്ത്രി പറഞ്ഞത്. കൃത്യമായി ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ 22 വയസ്സുകാരിയായ Mahsa Amini യെ ഇറാന്‍ മൊറാലിറ്റി പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ഈ യുവതി കസ്റ്റഡിയില്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ നിലവില്‍ ഇറാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: