ഡബ്ലിനിൽ 1 ബില്യൺ യൂറോയുടെ നിക്ഷേപം നടത്താൻ Pfizer ഫാർമ, നിരവധി തൊഴിലവസരങ്ങൾ ഒരുങ്ങും

ഡബ്ലിനിലെ Clondalkinൽ പുതിയ ബയോടെക് പ്ലാന്റ് നിർമിക്കാൻ 1 ബില്യൺ യൂറോയുടെ നിക്ഷേപം നടത്താൻ Pfizer ഫാർമ. 50 വർഷത്തിലേറെയായി അയർലൻഡിൽ സാന്നിദ്ധ്യം നിലനിർത്തുന്ന ഈ ഫർമാ കമ്പനി രാജ്യത്ത് അഞ്ച് സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മൂന്നെണ്ണം ഡബ്ലിനിൽ, കിൽഡെയർ കൗണ്ടിയിലെ ന്യൂബ്രിഡ്ജ് , കോർക്കിലെ Ringaskiddy എന്നിവിടങ്ങളിലും ഫർമയ്ക്ക് സൈറ്റുകൾ ഉണ്ട്.

അയർലൻഡിൽ Pfizer ന്റെ Grange Castle ലെ പ്ലാന്റിൽ ഇതിനകം 1,700-ലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ബയോടെക് പ്ലാന്റിന്റെ നിർമ്മാണം അടുത്ത വേനൽക്കാലത്ത് ആരംഭിക്കുമെന്നും 2026 അവസാനത്തോടെ പൂർത്തിയാകുമെന്നും അധികൃതർ സൂചിപ്പിച്ചു.

ക്ലോണ്ടാൽകിൻ സൗകര്യത്തിൽ നിക്ഷേപം നടത്താനുള്ള ഫൈസർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രാദേശിക കൗൺസിലർ Trevor Gilligan പറഞ്ഞു.

“നിർമ്മാണ ഘട്ടത്തിലടക്കം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും, അത് 2026 വരെ തുടരുമെന്നും അവർ സൂചിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: