ഇ വലയം – ഒരു അയർലൻഡ് മലയാളി പെരുമ

കലയിലും സാഹിത്യത്തിലും മലയാളിയുടെ പേരും പെരുമയും കടൽ കടന്നിട്ട് പതിറ്റാണ്ടുകളായി. ആ ശ്രേണിയിലേയ്ക്ക് ഒരു മലയാളി കൂടി .പറഞ്ഞു വരുന്നത് ഇത്തവണത്തെ അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ ക്ലോസിങ് മൂവിയായ ഇ – വലയത്തിനെക്കുറിച്ചും അതിന്റെ പ്രൊഡ്യൂസർ ആയ ഐ ടി & ടൂറിസം ബിസിനസ് രംഗത്തുള്ള ജോബിയെകുറിച്ചാണ്. വർഷങ്ങൾ മുമ്പ് ജോബി അയർലൻഡിൽ എത്തുന്നത് ഒരു വിദ്യാർഥി ആയാണ്.

കൂടുതൽ വിശേഷങ്ങളിലേയ്ക്ക്.

അശ്വതി പ്ലാക്കലുമായി നടത്തിയ അഭിമുഖം.

  1. സിനിമയുടെ പ്രൊഡ്യൂസർ കസേരയിലിരുന്നു കൊണ്ട് സിനിമയും സമൂഹവും തമ്മിലുള്ള സംവാദത്തെ സ്വാധീനിക്കാൻ എളുപ്പമാണോ? അതോ പണം മുടക്കുക / ഉണ്ടാക്കുക എന്ന കേവല അധ്വാനം മാത്രമാണോ സംഭവിക്കുന്നത്?
    ജോബി : സിനിമയുടെ പ്രൊഡ്യൂസർ എന്ന പദവിയുടെ അതിർവരമ്പുകൾ അറിഞ്ഞു തന്നെയാണ് ഇതിനെ സമീപിച്ചത്. പക്ഷെ ആദ്യ മീറ്റിംഗുകളിൽ തന്നെ എന്റെ റോൾ എന്താണെന്ന് വളരെ വ്യക്തമായി എനിക്ക് കമ്മ്യൂണിക്കെറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഈ സിനിമയുടെ പേര് എന്റെ സംഭാവനയാണ്. ആ പേരു തന്നെ അതിന്റെ വിഷയം വെളിവാക്കുന്നു.അതിലുപരി മലയാളത്തിൽ ഈ പേരിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു. കാരണം നമുക്ക് പൊതുവെ സൈബർ അടിമത്വത്തെ ക്കുറിച്ച് പറയാൻ മലയാളത്തിൽ ഇന്നൊരു വാക്ക് നിലവിൽ ഇല്ല. അങ്ങിനെ നോക്കിയാൽ ഇ -വലയം എന്ന പേര് മലയാളഭാഷയ്ക്ക് ഞങ്ങളുടെ സംഭാവനയാണ്.
    പ്രൊഡ്യൂസർ എന്ന രീതിയിൽ പലപ്പോഴും ഇൻഡസ്ട്രിയിൽ പ്രാധാന്യകുറവും തോന്നിയിട്ടുണ്ട്. വളരെ പ്രോമിസിങ് ആയ സിനിമയെ സീരിയസ് ആയി സമീപിക്കുന്ന ചെറുപ്പക്കാരായ പ്രൊഡ്യൂസർമാർ സിനിമയിൽ അവരുടേതായ ശബ്ദം കേൾപ്പിക്കുന്നുണ്ട്.

2 സിനിമയെക്കുറിച്ച് പ്രേക്ഷകർ എന്ന രീതിയിൽ ഞങ്ങൾ എന്ത് പ്രതീക്ഷ വെക്കേണ്ടതുണ്ട്?
പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു വലയത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. സൈബർ അടിമകളെക്കുറിച്ച്. നമ്മളുടെ കുഞ്ഞുങ്ങൾ കൊറോണ കാലഘട്ടത്തിൽ അവരല്ലാതായിപ്പോയി. കേരളത്തിൽ മാത്രം 32 ആത്മഹത്യ ഉണ്ടായിരുന്നു കുട്ടികളുടെ ഇടയിൽ. ഇതെല്ലാമാണ് ഇങ്ങിനെയൊരു സിനിമയിലേയ്ക്ക് നയിച്ചത്.
പിന്നെ വ്യക്തിപരമായ സന്തോഷം ഇതിന്റെ സംഗീത സംവിധാനം ശ്രീ ജെറി അമൽദേവ് ആണ് നിർവഹിച്ചത്. മലയാളികൾക്ക് മറക്കാനാവാത്ത ഒത്തിരി ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ ഏറെ പ്രേത്യേകതയുള്ള ഒരു ഗാനവുമുണ്ട്. ഹംപിയിൽ വെച്ച് ഷൂട്ട് ചെയ്ത ഈ ഗാനത്തിന്റെ വരികൾ അവിടത്തെ ചരിത്ര സ്മാരകങ്ങളിൽ കൊത്തി വെച്ചിട്ടുണ്ട്. ഹംപിയുടെ സൗന്ദര്യം മുഴുവനും പ്രേക്ഷകർക്ക് ഈ ഗാനത്തിൽ ആസ്വദിക്കാം….

  1. സിനിമയിലേക്കുള്ള കാൽവെയ്പ് ഒന്ന് വിശദീകരിക്കാവോ?
    2000 ത്തിൽ സ്റ്റുഡന്റ് ആയി വന്നതിനു ശേഷം 2010 ഇൽ നാട്ടിൽ പോകുന്നത് വരെ ക്രിയേറ്റീവ് സൈഡിൽ ആക്റ്റീവ് ആയി അയർലൻഡിൽ ഉണ്ടായിരുന്നു.പിന്നീട് നാട്ടിൽ പോയതിനു ശേഷം ബിസിനസ്സിനോടൊപ്പം സൈബർ സെക്യൂരിറ്റി രംഗത്ത് ഒത്തിരി അവബോധ ക്യാമ്പുകൾ ചെയ്യുമായിരുന്നു.അതിൽ നിന്ന് പലപ്പോഴും കിട്ടിയ ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയാണ് ഈ സിനിമയ്ക്ക് നിദാനം.
  2. രഞ്ജിപണിക്കർ പോലുള്ള വളരെ സീനിയർ ആയ തിരക്കഥകൃതിനോടൊപ്പം…. എന്തായിരുന്നു ആ എക്സ്പീരിയൻസ്?
    ഇന്നത്തെ കാലഘട്ടത്തിൽ മലയാളി കുടുംബങ്ങളുടെ പ്രിയപ്പെട്ട നടൻ കൂടിയാണെന്ന തിരിച്ചറിവിലാണ് അദ്ദേഹത്തെ തീരുമാനിച്ചത് പിന്നെ അനുഭവസമ്പത്ത് തീർച്ചയായും മുതൽക്കൂട്ടായിരുന്നു.കൂടാതെ മുത്തുമണി, സ്പിരിറ്റിലൂടെ ക്യാരക്ടർ റോൾ ഉജ്ജ്വലമാക്കിയ ശ്രീ നന്ദുവും, ഷാലു റഹിംമും ആഷ്ലി ഉഷ എന്ന പുതുമുഖ നടിയും പ്രധാന കഥാപാത്രങ്ങളാകുന്നു
  3. ആദ്യസിനിമയിലൂടെ എന്താണ് സമൂഹത്തോട് പറയാൻ ശ്രമിക്കുന്നത്? അതോ സിനിമയെ കലാപരമായി മാത്രമാണോ സമീപിക്കാൻ താല്പര്യം?
    ഒരിക്കലുമില്ല. സമൂഹത്തിനു മികച്ചൊരു കലാസൃഷ്ടിയോടൊപ്പം മികച്ചൊരു സന്ദേശവും നിർബന്ധമായിരുന്നു. അത് സിനിമ എന്ന മാധ്യമത്തിലൂടെ ആകുമ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുമല്ലോ
  4. എന്ത് കൊണ്ട് അയർലൻഡ് ഫിലിം ഫെസ്റ്റിവൽ?
    പോസ്റ്റ്‌ പ്രൊഡക്ഷന്റെ സമയത്താണ് ഫിലിം ഫെസ്റ്റിവലിലേക്ക് അയക്കുന്ന കാര്യം ആദ്യം ആലോചനയിൽ വന്നത്. ഒക്ടോബറിൽ ആയതു കൊണ്ട് കൂടുതൽ സൗകര്യപ്രദമായിരുന്നു പിന്നെ വിഷയം സാമൂഹ്യപ്രാധാന്യമുള്ളത് കൊണ്ട് സെലക്ഷൻ കിട്ടുകയും ചെയ്തു അതിൽ അത്യധികം സന്തോഷിക്കുന്നു. കൂടാതെ ഒട്ടനവധി കടമ്പകൾ കടന്നാണ് ഇത് അയർലൻഡിലെ മലയാളി പ്രേക്ഷകരുടെ അടുത്തേക്ക് എത്തുന്നത്. ഇതിനു ശേഷം ഒട്ടനവധി യൂറോപ്യൻ ഫെസ്റ്റിവലിലേയ്ക്കും ഈ സിനിമ എത്തി ചേരുന്നുണ്ട്.
    ആദ്യം ഈ സിനിമയെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ കേരളഹൗസിന്റെ എല്ലാ സപ്പോർട്ടും കിട്ടിയിരുന്നു. അതിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ പങ്കാളിയും ആയിരുന്നു.ഈ സിനിമയുടെ സന്ദേശം ഉൾക്കൊണ്ടു കൊണ്ട് കേരളഹൗസിന്റെ പൂർണ്ണ പിന്തുണ ഈ സിനിമയ്ക്കുണ്ട്.
    കലയാവട്ടെ കാര്യമാവട്ടെ മലയാളിയുടെ മുന്നിൽ എന്നും വിജയം മാത്രമേ വാതിൽ തുറന്നിട്ടുള്ളു. ജോബിക്കും ഇ വലയത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഇന്ന് വൈകിട്ട് താല സ്‌ക്വയറിൽ ഈ സിനിമയുടെ പ്രീമിയർ ഷോ ഉണ്ടായിരിക്കുന്നതാണ്. ബോക്സ്‌ ഓഫിസിൽ ടിക്കറ്റുകൾ ലഭ്യമാണ്
Share this news

Leave a Reply

%d bloggers like this: