സ്ലൈഗോയിൽ നിന്നും കാണാതായ സഹോദരങ്ങൾക്കായി തിരച്ചിൽ തുടരുന്നു ; ഇരുവരുടെയും സുരക്ഷ സംബന്ധിച്ച് ആശങ്കയെന്ന് ഗാർഡ

അയര്‍ലന്‍ഡിലെ സ്ലൈഗോയില്‍ നിന്നും കാണാതായ സഹോദരങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഒക്ടോബര്‍ 22 ശനിയാഴ്ചയായിരുന്നു ഇരുവരെയും സ്ലൈഗോയില്‍ വച്ച് കാണാതായത്. 15 വയസ്സുകാരനായ Callan Larkin, 13 വയസ്സുകാരനായ സഹോദരന്‍ Kraig Larkin എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇരുവരുടെയും സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ഗാര്‍ഡ കഴിഞ്ഞ ദിവസം പറഞ്ഞു. ഇരുവരെയും കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായവും ഗാര്‍ഡ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Callan Larkin (15): height 1.90m (6’3″) ,medium build with black hair and blue eyes
Kraig (13): Height- 1.70m (5’7″) , slim build and brown hair and blue eyes

കാണാതാവുമ്പോള്‍ കറുത്ത നൈക്ക് ടോപ്പും , കറുത്ത ട്രാക്ക്സ്യൂട്ടുമായിരുന്നു Callan ന്റെ വേഷം. Kraig ധരിച്ചിരുന്ന വസ്ത്രത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. ഡബ്ലിനിലെ Ballybrack ഏരിയയില്‍ ഇരുവരുമുണ്ടാവാം എന്ന സംശയവും നിലവിലുണ്ട്.

കുട്ടികളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ സ്ലൈഗോ ഗാര്‍ഡ സ്റ്റേഷനിലോ(071 9157000), ഗാര്‍ഡോ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ(1800 666 111), സമീപത്തുള്ള ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.

Share this news

Leave a Reply

%d bloggers like this: