ഡബ്ലിനിൽ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്

ഡബ്ലിനിലെ താലയിൽ നടന്ന വെടിവെപ്പിൽ 30 കാരനായ യുവാവിന് പരിക്ക്. Donomore Crescent ഏരിയയിൽ ഇന്നലെ വൈകുന്നേരം 6.20 ന് ആണ് സംഭവം നടന്നത്. ഇയാൾ താല യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവസ്ഥലം പരിശോധനയ്ക്കായി ഗാർഡ സീൽ ചെയ്തു.. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഗാർഡ പറഞ്ഞു.

സംഭവത്തിന് സാക്ഷികളായവർ ഉണ്ടെങ്കിൽ 01-6666000 എന്ന നമ്പറിൽ താല സ്റ്റേഷനിൽ ബന്ധപ്പെടാൻ ഗാർഡ അഭ്യർത്ഥിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: