ഡബ്ലിനിൽ എമിറേറ്റ്‌സ് സംഘടിപ്പിക്കുന്ന ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് നാളെ ; തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,500 യൂറോയുടെ നികുതി രഹിത ശമ്പളം

ദുബായ് എയർലൈൻ എമിറേറ്റ്സ് ഡബ്ലിനിൽ നാളെ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു.
ഉദ്യോഗാർത്ഥികൾക്ക് പ്രതിവർഷം €35,500 ടാക്സ് ഫ്രീ ശമ്പളമാണ് എമിറേറ്റ്സ് എയർലൈൻ വാഗ്ദാനം ചെയ്യുന്നത്.

ഒക്ടോബർ 27 ന് (നാളെ) ഡബ്ലിനിലെ റാഡിസൺ ബ്ലൂ റോയൽ ഹോട്ടലിൽ റിക്രൂട്ട്‌മെന്റ് നടക്കും.

കോവിഡ് മഹാമാരിക്ക് ശേഷം പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഡബ്ലിനിൽ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

ജോലിക്കാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ യാത്ര, ദുബായ്ക്കുള്ളിൽ നടത്തുന്ന ഷോപ്പിങ്ങിൽ ഇളവുകൾ , നികുതി രഹിത ശമ്പളം എന്നിങ്ങനെയുള്ള നിരവധി ആകർഷകമായ ആനുകൂല്യങ്ങൾ എയർലൈൻ വാഗ്ദാനം ചെയ്യുന്നു.

എമിറേറ്റ്സ് എയർലൈനിൽ അയർലൻഡിൽ നിന്ന് ഇതിനകം 500 ക്യാബിൻ ക്രൂ ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് അയർലൻഡിലെ എമിറേറ്റ്‌സിന്റെ ഉന്നത ഉദ്യോഗസ്ഥൻ Enda Corneille പറഞ്ഞു.

നിബന്ധനകൾ എന്തൊക്കെ..?

പ്രഫഷണൽ യോഗ്യതകൾക്ക് പുറമെ ,അപേക്ഷകർക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം കൂടാതെ 5 അടി 2 ൽ കുറയാത്ത ഉയരം ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് https://www.emiratesgroupcareers.com/cabin-crew/ സന്ദർശിക്കുക

അയർലൻഡിൽ വാർഷികാടിസ്ഥാനത്തിൽ എയർലൈൻ ഈ റിക്രൂട്ട്‌മെന്റ് നടത്താറുണ്ട്. ഈ വർഷത്തെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഈ വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഡബ്ലിനിലെ റാഡിസൺ ബ്ലൂ റോയൽ ഹോട്ടലിൽ ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: