ട്വന്റി20 ലോകകപ്പിൽ ഇംഗ്ലീഷ് വീര്യത്തെ അട്ടിമറിച്ച് അയർലൻഡ്, മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം അയർലൻഡിന് 5 റൺസ് വിജയം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അയർലൻഡിന് മിന്നും ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു നില്‍ക്കെ മഴ കാരണം മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. മത്സരം തുടരാനാവാതെ വന്നതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡ് അഞ്ച് റണ്‍സിന് ജയിച്ചു. മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് അഞ്ച് റണ്‍സിന് പിന്നിലായിരുന്നു.

അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ വിജയലക്ഷ്യം മറികടക്കാമെന്ന മോയിൻ അലി (12 പന്തില്‍ 24) യുടെ കണക്കുകൂട്ടലുകൾ നനഞ്ഞ പടക്കമായതോടെ, അയർലൻഡിന് ഈ ലോകകപ്പിലെ ആദ്യ ജയവും ഇംഗ്ലണ്ടിന് ആദ്യ തോൽവിയും നേരിടേണ്ടി വന്നു.മൂന്ന് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ജോഷ്വ ലിറ്റിലാണ് അയർലൻഡിനായി തിളങ്ങിയത്. ബാരി മക്കാർത്തി, ഫിൻ ഹാൻഡ്, ജോർഡ് ഡോക്‌റെൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

അയർലൻഡിനായി പോള്‍ സ്റ്റെര്‍ലിംഗും നായകൻ ബാല്‍ബിറിനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. മൂന്നാം ഓവറില്‍ 8 പന്തില്‍ 14 റൺസ് എടുത്ത് സ്റ്റെര്‍ലിഗ് പുറത്തായശേഷം ക്രീസിലെത്തിയ Lorcan Tucker ബാല്‍ബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ പവര്‍ പ്ലേയില്‍ അയര്‍ലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സിലെത്തി.പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 92 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അയര്‍ലന്‍ഡ്. എന്നാല്‍ 12-ാം ഓവറില്‍ ഓവറില്‍ Tucker ( 27 പന്തില്‍ 34) റണ്‍ ഔട്ടായതോടെ അയര്‍ലന്‍ഡിന്‍റെ തകര്‍ച്ച തുടങ്ങി. ഒടുവിൽ 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി.ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാലോവില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലിയാം ലിവിംഗ്സറ്റണ്‍ മൂന്നോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. സാം കറന്‍ മൂന്നോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി

ഇന്നത്തെ മത്സരം ജയിച്ചതോടെ അയര്‍ലന്‍ഡിന് സെമി പ്രതീക്ഷ നിലനിർത്തികൊണ്ട് അടുത്ത എതിരാളിയെ നേരിടാം.

Share this news

Leave a Reply

%d bloggers like this: