ട്വൻറി-ട്വൻറി ലോകകപ്പ് ; ഇന്ത്യ ഇന്ന് നെതർലൻഡ്സിനെതിരെ

ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന് സിഡ്നിയില്‍ നടക്കും.നെതര്‍ലന്‍ഡ്സാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 നാണ് മത്സരം. പാകിസ്ഥാനെതിരെ ആദ്യമത്സരത്തില്‍ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക. അതേസമയം മത്സരത്തില്‍ രസംകൊല്ലിയായി മഴയെത്താനുള്ള സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

മഴസാധ്യതയുള്ളതുകൊണ്ടുതന്നെ കുറഞ്ഞ ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടിക്കൊണ്ട് റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമമാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗത്തുനിന്നുണ്ടാവുക. മഴമൂലം കളി തടസ്സപ്പെടുകയാണെങ്കില്‍ DLS നിയമത്തിലൂടെ ഫലം നിര്‍ണ്ണയിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഇത് ഗുണം ചെയ്യും.

ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് നിലവില്‍ ഇന്ത്യന്‍ ക്യാംപില്‍ നിന്നും ലഭിക്കുന്ന സൂചന. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിക്കുമെന്നുള്ള തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നെങ്കിലും, താരം ഇന്ന് കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാവുന്നതാണ്. അക്സര്‍ പട്ടേലിന് പകരം ചഹലിനെ ടീമിലുള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.

ആദ്യമത്സരത്തില്‍ വിജയിച്ച് രണ്ട് പോയിന്റുകള്‍ സ്വന്തമായുള്ള ഇന്ത്യ ഗ്രൂപ്പ് -2 ല്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശാണ് ഒന്നാമത്. സൂപ്പര്‍ 12 ലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ട നെതര്‍ലന്‍ഡ്സ് നിലവില്‍ ഗ്രൂപ്പില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.

Share this news

Leave a Reply

%d bloggers like this: