ടി-20 ലോകകപ്പ്: നെതർലൻഡ്‌സിനെ വീഴ്ത്തി ഇന്ത്യ, ഗ്രൂപ്പിൽ ഒന്നാമത്

ടി-20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് 56 റൺസിന്റെ കൂറ്റൻ വിജയം.ഇതോടെ രണ്ടു കളികളിൽ രണ്ടും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമ്മ 39 പന്തില്‍ 53 ,വീരാട് കോഹ്ലി 44 പന്തില്‍ പുറത്താകാതെ 62 റണ്‍സ് ,സൂര്യകുമാർ യാദവ് 25 പന്തില്‍ പുറത്താകാതെ 51 എന്നിവരുടെ അർദ്ധസെഞ്ചുറിയുടെ ബലത്തിൽ 179 റൺസ് അടിച്ചു കൂട്ടി.

ഇന്ത്യന്‍ മുന്നോട്ട് വച്ച ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ നെതര്‍ലന്‍ഡ്സിന് അത്ഭുതങ്ങള്‍ ഒന്നും കാട്ടാനായില്ല. ആദ്യ രണ്ടോവര്‍ മെയ്ഡിനാക്കി തുടങ്ങിയ സ്വിങ് ബോളർ ഭുവനേശ്വര്‍ തന്‍റെ രണ്ടാം ഓവറില്‍ നെതര്‍ലന്‍ഡ്സ് ഓപ്പണര്‍ വിക്രംജീത് സിംഗിനെ(1) ബൗള്‍ഡാക്കി നെതര്‍ലന്‍ഡ്സിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. മാക്സ് ഒഡോഡും(16) ബാസ് ഡി ലീഡും(16) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി.

20 റൺസെടുത്ത ടിം പ്രിംഗിൾ ആണ് നെതർലൻഡ്സിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് , അക്സര്‍ പട്ടേൽ , ആർ അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

;ഒടുവിൽ നെതർലൻഡ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസിലൊതുങ്ങി. 56 റൺസിന്റെ തോൽവി വഴങ്ങിയതോടെ റൺ റേറ്റിലും നെതർലൻഡ്സ് പുറകിലാകും.

Share this news

Leave a Reply

%d bloggers like this: