വാട്ടർഫോഡിൽ മലയാളി വൈദികനു കുത്തേറ്റു; കുത്തേറ്റത് ഹോസ്പിറ്റൽ ചാപ്ലിന് 

വാട്ടര്‍ഫോര്‍ഡ് മലയാളി വൈദികന് കുത്തേറ്റു. വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഹോസ്പിറ്റലിലെ ചാപ്ല്യൻ ആയ ഫാദർ ബോബിറ്റ് തോമസിനാണ് കുത്തേറ്റത്. ഇന്ന് രാവിലെ 9: 30 യാണ് അക്രമ സംഭവം അരങ്ങേറിയത് ഹോസ്പിറ്റലിന്റെ അടുത്തുതന്നെയുള്ള ആഡ്ക്കീൻ ഏരിയയിൽ വൈദികർ താമസിക്കുന്ന വീട്ടിൽ വച്ചാണ് അക്രമം നടന്നത്. സംഭവ സമയത്ത് കൂടെ താമസിക്കുന്ന മറ്റു വൈദികർ സ്ഥലത്തില്ലായിരുന്നു. പരിക്കേറ്റ വൈദികൻ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ഗാര്‍ഡഅക്രമിയെ പിടികൂടിയിട്ടുണ്ട്.വിശദമായ അന്വേഷണം ഗാർഡ നടത്തിവരുന്നു. പ്രതിയെ നിലവിൽ ഗാർഡ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്

വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ ബിഷപ്പ് അല്‍ഫോന്‍സസ് കള്ളിനന്‍, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: