അയർലൻഡിലുടനീളം ബുധനാഴ്ച (ഇന്ന്) യെല്ലോ അലർട്ട് പ്രഖ്യാപിച്ച് Met Éireann

ബുധനാഴ്ച (ഇന്ന്) രാജ്യമെമ്പാടും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ Met Éireann യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക്‌ പടിഞ്ഞാറ്‌ ദിശയിലേക്ക്‌ നീങ്ങുന്ന കാറ്റ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറ്റ്ലാന്റിക് തീരങ്ങളിൽ കടലാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. . കൂടാതെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുകയും വെള്ളപ്പൊക്കമുണ്ടാകുമെന്നും കാലാവസ്ഥാ ഏജൻസി സൂചിപ്പിച്ചു.

ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ ബുധനാഴ്ച രാത്രി 9 മണി വരെയാണ് യെല്ലോ അലേർട്ട് നിലവിലുണ്ടാവുക.

മിക്കയിടങ്ങളിലും പുലർ സമയങ്ങളിൽ വെയിലും ചാറ്റൽമഴയും കാറ്റും ഉണ്ടാകാം. ഉച്ചയ്ക്കും വൈകുന്നേരവും രാജ്യത്തുടനീളം കനത്ത ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാച്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും Met Éireann വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: