ജീവിതച്ചെലവ് വർധന : ആവശ്യമെങ്കിൽ സർക്കാർ അധിക നടപടി സ്വീകരിക്കുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് സർക്കാർ നിരീക്ഷിക്കുന്നത് തുടരുമെന്നും അധിക നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്നും ഐറിഷ് Social Protection മന്ത്രി Heather Humphreys.

ബജറ്റിൽ പ്രഖ്യാപിച്ച 280 യൂറോ മൂല്യമുള്ള ഡബിൾ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റിന്റെ വിശദാംശങ്ങൾ ഇന്നലെ രാവിലെ മാധ്യമപ്രവർത്തകരുമായി പങ്കുവെക്കവെയാണ് മന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

ബജറ്റ് 2023-ന്റെ ഭാഗമായി പ്രഖ്യാപിച്ച നിരവധി Cost of living പദ്ധതികൾ ഈ മാസം പ്രാബല്യത്തിൽ വരും, 200 യൂറോയുടെ മൂന്ന് വൈദ്യുതി ക്രെഡിറ്റുകളിൽ ആദ്യത്തേത് ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങിയെന്നും അവർ പറഞ്ഞു.

രാജ്യത്തുടനീളമുള്ള 1.2 ദശലക്ഷം കുട്ടികൾക്ക് ഡബിൾ ചൈൽഡ് ബെനിഫിറ്റ് പദ്ധതി നടപ്പിലാക്കാൻ 170 മില്യൺ യൂറോ ചിലവാകും അതേസമയം ഏകദേശം 640,000 കുടുംബങ്ങൾക്ക് ഇത് സഹായകമാകുകയും ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ജോലി ചെയ്യുന്ന പല മാതാപിതാക്കൾക്കും സാധാരണയായി മറ്റ് സാമൂഹിക ക്ഷേമ പേയ്‌മെന്റുകളിൽ നിന്ന് പ്രയോജനം ലഭിക്കാത്തതിനാൽ ഡബിൾ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തൊഴിലാളി കുടുംബങ്ങളെ സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: