ഒരു ബില്ല്യൺ യൂറോ മുടക്കുമുതലിൽ MSD അയർലൻഡിന്റെ പുതിയ നിർമ്മാണ കേന്ദ്രം സ്വോർഡ്സിൽ പ്രവർത്തനമാരംഭിച്ചു

ഫാർമസ്യൂട്ടിക്കൽ ഭീമനായ MSD അയർലൻഡിന്റെ ഏറ്റവും പുതിയ നിർമ്മാണ കേന്ദ്രം സ്വോർഡ്‌സിൽ പ്രവർത്തനമാരംഭിച്ചു.1 ബില്യൺ യൂറോ മുടക്കുമുതലിൽ 2018 ൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച ഫാക്ടറി കഴിഞ്ഞ ദിവസമാണ് പ്രവർത്തനമാരംഭിച്ചത്.

സ്വോർഡ്‌സിൽ.ആരംഭിച്ച ഈ പുതിയ സംരംഭം വഴി ഒട്ടനവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ന്യൂയോർക്കിൽ ലിസ്റ്റുചെയ്തിരിക്കുന്ന Merck & Co യുടെ ഐറിഷ് വിഭാഗമായ കമ്പനി അയർലൻഡിൽ 3,000 പേർക്ക് ജോലി നൽകുന്നുണ്ട് ..4 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് അയർലണ്ടിൽ കമ്പനി ഇതിനകം നടത്തിയിരിക്കുന്നത്.

പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലുള്ള കമ്പനിയുടെ ലക്ഷ്യം നിറവേറ്റുന്നതിൽ അയർലൻഡിലെ എംഎസ്‌ഡി ടീം അവിഭാജ്യ പങ്ക് വഹിക്കുന്നതായ് എംഎസ്ഡിയുടെ പ്രസിഡന്റും സിഇഒയുമായ Robert M Davis ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: