അന്തിമ മുന്നറിയിപ്പുമായി Ulster Bank, അക്കൗണ്ട് മരവിപ്പിക്കുന്നത് ഒഴിവാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി

അക്കൗണ്ട് മരവിപ്പിക്കുന്നത് ഒഴിവാക്കാൻ Ulster Bank നൽകിയ സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി .അക്കൗണ്ട് മരവിപ്പിച്ചു കഴിഞ്ഞാൽ അക്കൗണ്ട് ഉടമക്ക് യാതൊരുവിധ പണമിടപാടുകളും അക്കൗണ്ട് ഉപയോഗിച്ച് നടത്താൻ സാധിക്കില്ല.

അടുത്ത ആഴ്‌ച മുതൽ ആരംഭിക്കുന്ന അക്കൗണ്ട് മരവിപ്പിക്കുന്ന നടപടികൾക്കു മുന്നേ അക്കൗണ്ട് മാറാനുള്ള അവസാന അറിയിപ്പാണ് Ulster Bank ഉപഭോക്താക്കൾക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് അക്കൗണ്ട് മാറാൻ ബാങ്ക് ഒക്ടോബർ മാസം വരേയായിരുന്നു സമയം നൽകിയിരുന്നത്.
നവംബർ 11 മുതൽ കറന്റ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന പ്രക്രിയ ആരംഭിക്കാനാണ് സാധ്യത.

മരവിപ്പിക്കൽ ചെയ്യുന്ന അക്കൗണ്ടുകളുടെ ഉടമകൾക്ക് അവരുടെ അക്കൗണ്ട് അവസാനിപ്പിച്ച് പുതിയ ദാതാവിലേക്ക് മാറാൻ ആറ് മാസത്തെ സമയപരിധി ഏപ്രിൽ, മെയ് മാസങ്ങളിൽ നോട്ടീസ് നൽകി അറിയിച്ചിരുന്നു .മരവിപ്പിക്കൽ ചെയ്യുന്ന അക്കൗണ്ടുകളിൽ ഉള്ള പെൻഷനും സാമൂഹ്യക്ഷേമ പേയ്‌മെന്റുകളും സ്വീകരിക്കുന്ന അക്കൗണ്ടുകൾക്ക് മുൻഗണന നൽകി കൂടുതൽ കാലം സജീവമായി നിലനിർത്താൻ ബാങ്ക് നടപടി സ്വീകരിക്കും.

Share this news

Leave a Reply

%d bloggers like this: