ഡബ്ലിനിലെ ട്വിറ്റർ ജീവനക്കാരുടെ പിരിച്ചുവിടൽ ; എംപ്ലോയ്മെന്റ് മന്ത്രികൂടിയായ Leo Varadkar ഇടപെടണമെന്ന് ആവശ്യപ്പെട്ട് Sinn Féin വക്താവ്

ഡബ്ലിനിലെ ട്വിറ്റെർ ഓഫീസിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ സഹായിക്കാൻ Leo Varadkar ഇടപെടണമെന്ന് അഭ്യർത്ഥിച്ച് Sinn Féin വക്താവ് Louise O’Reilly. പിരിച്ചുവിടലുമായി ബന്ധപ്പെട്ട redundancy നോട്ടീസ്, ഉപപ്രധാനമന്ത്രിയും എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് മന്ത്രിയുമായ Leo Varadkar ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് .

ഉത്തരവാദിത്തപ്പെട്ട മന്ത്രി എന്ന നിലയിൽ Leo Varadkar ക്ക് ട്വിറ്റർ നോട്ടീസ് നൽകാതിരുന്നത് നിരുത്തരപരമായ നടപടിയാണെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു .ഈ സാഹചര്യത്തിൽ ഉപപ്രധാനമന്ത്രി Leo Varadkar ട്വിറ്ററുമായി ആശയവിനിമയം നടത്തുമെന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു .Sinn Féin വക്താവ് Louise O’Reilly ട്വിറ്ററിന്റെ പുതിയ പിരിച്ചുവിടൽ നയത്തെ ശക്തമായി അപലപിച്ചു .

Share this news

Leave a Reply

%d bloggers like this: