“ദേശീയതക്ക് ലഹരിപിടിക്കുമ്പോൾ ” എം.എൻ കാരശ്ശേരിയുടെ പ്രഭാഷണം ഡബ്ലിനിൽ

ഡബ്ലിൻ: ലോകത്തിന്റെ വിവിധയിടങ്ങളിൽ വർദ്ധിച്ചുവരുന്ന അന്ധമായ ദേശീയതയെ വർത്തമാനകാല ഭാരതത്തിലെ, (കേരളത്തിലെയും)  സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയാണ് പെഡൽസ് അയർലണ്ട് സംഘടിപ്പിക്കുന്ന “ദേശീയതക്ക് ലഹരിപിടിക്കുമ്പോൾ ” എന്ന വിപുലമായ സാംസ്‌കാരിക സമ്മേളനം. St. Lorcan’s Boys National School- ൽ (Palmerstown, Dublin 20. D20W227) 13 ഞായർ, വൈകിട്ട് 6 മണിക്ക് ചേരുന്ന പരിപാടിയിൽ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്തെ അതിസൂഷ്മ മാറ്റങ്ങളെപ്പോലും  സാകൂതം നിരീക്ഷിക്കുന്ന പ്രൊഫ. എം എൻ കാരശ്ശേരി ഉദ്‌ഘാടനം ചെയ്യും.

തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അയർലന്റിലെ സാമൂഹിക-രാഷ്ട്രീയ – സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സംസാരിക്കും. ചടങ്ങിൽ സംബന്ധിക്കുന്നതിന് മുഴുവൻ സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.


വിശദവിവരങ്ങൾക്ക്:
ബിനു ഡാനിയേൽ, (089) 405 2681

Share this news

Leave a Reply

%d bloggers like this: