അയർലൻഡിലെ സ്പീഡ് ക്യാമറകൾ.. പിടിവീഴാതിരിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?

അയർലൻഡിൽ വാഹനം ഓടിക്കുമ്പോൾ ക്യാമറ കണ്ണിൽ പിടിവീഴാതിരിക്കാൻ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വെളിപ്പെടുത്തി സ്പീഡ് ക്യാമറ ഓഫീസർമാർ. Safer Roads Humber ടീമിലെ Chris , Ian എന്നീ ഓഫീസർമാരാണ് വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും സ്പീഡ് ക്യാമറകളെ കുറിച്ചും ബോധവത്കരണം നടത്തിയത്. സ്പീഡ് വാനുകളെ കുറിച്ച് തെറ്റായ ധാരണകൾ മാറ്റുന്നതിന് ഓഫീസർമാരുടെ വാക്കുകളിലേക്ക്…

30mph സോണിൽ 31mph ൽ വാഹനം ഓടിച്ചാൽ പിഴ ലഭിക്കുമോ?

വേഗതാ നിയന്ത്രണമുള്ള റോഡുകളിൽ വേഗത പരിധിയുടെ 10% പ്ലസ് 2mph വരെ വാഹനം ഓടിക്കാം, അതായത് 30mph സോണിൽ 35mph വരെ വേഗതയിൽ വാഹനം ഓടിച്ചാലും ഫൈൻ ലഭിക്കില്ല.അതിൽ കൂടുമ്പോൾ മാത്രമേ ഫൈൻ ഈടാക്കുകയുള്ളൂ .

റോഡപകടങ്ങളിൽ വാഹനത്തിന്റെ വേഗത കൂടുന്നത് മരണ സാധ്യത വർധിപ്പിക്കുമെന്ന കരണത്താലാണ് ഇത്തരം സോണുകളിൽ വേഗപരിധി നിശ്ചയിക്കുന്നത്.

സ്പീഡ് വാനുകൾ ഫൈൻ ഈടാക്കുന്നതിന് ഏറ്റവും സാധ്യതയുള്ള റോഡിൽ ആണോ നിരീക്ഷണം നടത്താറുള്ളത് ?

പോലീസിന് പണമുണ്ടാക്കാനുള്ള എളുപ്പവഴിയാണ് സുരക്ഷാ ക്യാമറകൾ എന്നതാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതല്ല വാഹനാപകടം മൂലം മരണങ്ങളോ ഗുരുതരമായ ആളുകൾക്ക് പരിക്കുകളോ ഉണ്ടായ സ്ഥലങ്ങളിലേക്ക് മാത്രമേ സ്പീഡ് വാനുകൾ പോകാറുള്ളൂ .ഫൈൻ ഈടാക്കുന്നത് മുഖ്യ ലക്ഷ്യമല്ല എന്നും ഓഫിസർമാർ പറയുന്നു.

സ്പീഡ് ക്യാമറ റോഡിലൂടെ കടന്നു പോകുന്ന ഓരോ വാഹനത്തിന്റെയും വേഗത അളക്കുമോ..?

ഇത്തരം വാനുകളിൽ ഉപയോഗിക്കുന്ന സ്പീഡ് ക്യാമറകൾ മാനുവൽ ആയിരിക്കും.
അമിത വേഗത്തിൽ പോകുന്നുവെന്ന് സംശയിക്കുന്ന വാഹനങ്ങളുടെ വേഗത പരിശോധിക്കാൻ മാത്രമേ പൊതുവെ ഉപയോഗിക്കാറുള്ളൂ.

സ്പീഡ് വാനുകളിൽ മാത്രമാണോ വേഗ പോലീസ് പരിശോധന നടത്താറുള്ളത്..?

സാധാരണയായി സ്പീഡ് വാനുകളിൽ മാത്രമാണ് സ്പീഡ് ക്യാമറ ഘടിപ്പിക്കാറുള്ളത്. എന്നാൽ ചില സാഹചര്യങ്ങളിൽ നിയമലംഘകരെ പിടികൂടാൻ ട്രാക്ടറുകളിലും മോട്ടോർബൈക്കുകളിലും, തങ്ങളുടെ കയ്യിൽ പോലും സ്പീഡ് ക്യാമറ ഘടിപ്പിക്കാറുണ്ട്. “സ്പീഡ് ക്യാമറയുടെ അടയാളമുള്ള വാൻ കാണുമ്പോൾ മാത്രമല്ല നിയമം പാലിക്കേണ്ടത് അതിനാൽ ഏത് നിയമം പാലിക്കാത്തവർക്ക് മുന്നിൽ പല രൂപത്തിൽ തങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് സ്പീഡ് ക്യാമറ ഓഫിസർമാർ പറഞ്ഞു.

സ്പീഡ് ക്യാമറകൾ ഒരു ദിശയിൽ മാത്രമാണോ പ്രവർത്തിക്കുക ?

ക്യാമറ മുന്നിലോ പിന്നിലോ ഉള്ള നമ്പർപ്ലേറ്റിലേക്ക് ലക്ഷ്യമിടാം. ക്യാമറകളുടെ ഉയർന്ന നിലവാരമുള്ള സൂം കാരണം, വാഹനത്തിന്റെ ഉൾഭാഗം കാണാൻ സാധിക്കും . ഡ്രൈവർ ഫോണിൽ നോക്കുന്നതോ ,മറ്റെന്തങ്കിലും നിയമലംഘനം നടത്തിയാലോ എളുപ്പത്തിൽ പിഴ ചുമത്താം.

സ്പീഡ് ക്യാമറകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ മറ്റ് ഡ്രൈവർമാർക്ക് ഫ്ലാഷ് ലൈറ്റ് കത്തിച്ച് സൂചന നൽകുന്നത് ശരിയാണോ?

ക്യാമറകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ മറ്റ് ഡ്രൈവർമാർക്ക് ഫ്ലാഷ് ചെയ്യുന്നത് തെറ്റാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ പിടിക്കപ്പെട്ടാൽ പൊതുവെ ശിക്ഷ നടപ്പാക്കാറില്ലെന്ന് ഓഫിസർമാർ പറയുന്നു.

രാത്രിയിലും സ്പീഡ് വാനുകൾ ജോലി ചെയ്യുമോ ?

ക്യാമറകൾക്ക് ഉയർന്ന നിലവാരമുള്ള നൈറ്റ് വിഷൻ സാങ്കേതികവിദ്യയുണ്ട്.ആയതിനാൽ രാത്രി പകൽ വ്യത്യാസം ഇല്ലാതെ റോഡുകളിൽ പരിശോധന സാധ്യമാണ്

Share this news

Leave a Reply

%d bloggers like this: