മൈഗ്രന്റ് നഴ്‌സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച

മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ലെറ്റർകെന്നി സ്‌പൈസ് ലാൻഡിന്റെ മുകളിലത്തെ നിലയിലുള്ള ഹാളിൽ വച്ച് നടത്തപ്പെടും. Eircode: F92 PA03. ലെറ്റർകെന്നി/ഡൊണീഗൽ മേഖലയിലുള്ള എല്ലാ പ്രവാസി നഴ്‌സുമാർക്കും ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കാനും അംഗത്വമെടുക്കാനും സാധിക്കും. നിലവിൽ ഒരു വർഷത്തോളമായി അനൗദ്യോഗികമായി MNI യൂണിറ്റ് ലെറ്റർകെന്നിയിൽ പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റ് ഉദ്ഘാടന സമ്മേളനത്തിൽ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും സംഘടനയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതുമാണ്. ലെറ്റർകെന്നി/ഡൊണീഗൽ മേഖലയിലുള്ള എല്ലാ പ്രവാസി നഴ്സുമാരെയും സമ്മേളനത്തിലേക്ക്‌ ഹാർദ്ദവമായി ക്ഷണിക്കുന്നതായി MNI ഭാരവാഹികൾ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: