Ulster, KBC ബാങ്ക് ഉപഭോക്താക്കളോട് പെൻഷൻ , ഇൻഷുറൻസ് പോളിസികൾ അപ്ഡേറ്റ് ചെയ്യാൻ
ആവശ്യപ്പട്ട് ഇൻഷുറൻസ് അയർലൻഡ്

Ulster , KBC ബാങ്ക് ഉപഭോക്താക്കൾ തങ്ങളുടെ ബാങ്കുകൾ മാറുന്നതിന് മുമ്പ് ഇൻഷുറൻസ്,പെൻഷൻ പോളിസികൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പട്ട് ഇൻഷുറൻസ് അയർലൻഡ്.

Ulster ബാങ്കിന്റെയും KBC ബാങ്കിന്റെയും അക്കൗണ്ടുകൾ മരവിപ്പിക്കുമ്പോൾ ഉപഭോക്താക്കൾ അവരുടെ ഡയറക്ട് ഡെബിറ്റ് അക്കൗണ്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പോളിസികൾ റദ്ദാക്കപ്പെടുമെന്നു ഇൻഷുറൻസ് അയർലൻഡ് അറിയിച്ചു .

ഉപഭോക്താക്കൾക്ക് ഇൻഷുറൻസ്, പെൻഷൻ പോളിസികളുടെ ആനുകൂല്യങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം.

വെള്ളിയാഴ്ച (നാളെ) മുതൽ അക്കൗണ്ടുകൾ മരവിപ്പിക്കാനും റദ്ദാക്കാനും തുടങ്ങുമെന്ന് Ulster ബാങ്ക് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇൻഷുറൻസ് അയർലൻഡിന്റെ മുന്നറിയിപ്പ് . പോളിസിയുടെ പഴയ വ്യവസ്ഥകൾ പ്രകാരം പുനഃസ്ഥാപിക്കാൻ കഴിഞ്ഞേക്കില്ലെന്നും കാലഹരണപ്പെട്ട പോളിസികൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും ഇൻഷുറൻസ് അയർലൻഡ് CEO Moyagh Murdock പറഞ്ഞു.

ഇതുവരെ പുതിയ ദാതാവിലേക്ക് മാറാത്ത ഇൻഷുറൻസ്, പെൻഷൻ ഉപഭോക്താക്കൾക്കായി Competition and Consumer Protection Commission’s വെബ്‌സൈറ്റിൽ , പുതിയ പ്രക്രിയ എങ്ങനെ പൂർത്തിയാക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: