ഓപ്പറേഷൻ തോർ: ഡബ്ലിനിൽ നിന്നും ഗാർഡ 28 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷൻ തോറിന്റെ ഭാഗമായി ഡബ്ലിനിൽ നിന്നും 28 പേരെ അറസ്റ്റ് ചെയ്ത്‌ ഗാർഡ. സൗത്ത് ഈസ്റ്റ് ഡബ്ലിനിൽ മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളും നടത്തുന്നവരെ പിടികൂടുന്നതിന് തുടക്കം ഇട്ട
Thor എന്ന ഓപ്പറേഷനിലൂടെ 28 പേരെയാണ് ഗാർഡ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്.

DMR ഈസ്റ്റേൺ ഡിവിഷനിലെ ഗാർഡ നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും അറസ്റ്റ് രേഖപ്പെടുത്തിയത്.Dun Laoghaire Dundrum എന്നീ സ്റ്റേഷനുകളിലെ ഡിറ്റക്ടീവ് യൂണിററ്റുകളാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.

ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലുള്ള പ്രതികളെ അടുത്ത ആഴ്ചകളിൽ ജില്ലാ കോടതിയിൽ ഹാജരാക്കും നേരത്തെ 12 പേരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
കവർച്ച, വരുന്ന മാസങ്ങളിലും ഇതേ ഓപ്പറേഷനിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പിടികൂടാൻ നീക്കം നടത്തുമെന്ന് ഗാർഡ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: