ഡബ്ലിൻ വിമാനത്താവളത്തിൽ അഞ്ഞൂറിലധികം തൊഴിലവസരങ്ങൾ; നവംബർ 18 , 19 തീയതികളിൽ തൊഴിൽമേള

ഡബ്ലിന്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുവാന്‍ ആഗഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. വിവിധ മേഖലകളിലായുള്ള അഞ്ഞൂറിലധികം ഒഴിവുകളിലേക്കുള്ള ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അടുത്തയാഴ്ച തൊഴില്‍മേള സംഘടിപ്പിക്കും. നവംബര്‍ 18, 19 തീയ്യതികളിലായി ഡബ്ലിന്‍ റാഡിസന്‍ ഹോട്ടലിലാണ് തൊഴില്‍ മേള. നവംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം 3 മുതല്‍ രാത്രി 7 മണി വരെയും, നവംബര്‍ 19 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുമാണ് തൊഴില്‍ മേള. തൊഴില്‍ മേളയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

റീട്ടെയില്‍ സെയില്‍സ് പ്രൊഫഷണലുകള്‍, സര്‍വ്വീസ് ഡെലിവറി ടീം, എയര്‍പോര്‍ട്ട് സര്‍ച്ച് യൂണിറ്റ് ഓപ്പറേറ്റര്‍മാര്‍, ക്ലീനിങ് ടീം, ടെക്നീഷ്യന്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളതെന്ന് DAA അറിയിച്ചിട്ടുണ്ട്. പാര്‍ട് ടൈം ഒഴിവുകുളിലേക്കും, ഫുള്‍ടൈം ഒഴിവുകളിലേക്കും അന്നേദിവസം റിക്രൂട്ട്മെന്റ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share this news

Leave a Reply

%d bloggers like this: